തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രോജക്ട് വരാനുള്ള സാധ്യത ഇല്ലാതാക്കുന്ന ഫുട്ബോൾ ഗ്രൗണ്ട് നവീകരണപ്രവർത്തനങ്ങൾ ഉപരോധിച്ച് അത്ലറ്റിക്സ് താരങ്ങളും പരിശീലകരും. സംസ്ഥാന സ്കൂൾ കായികമേളയിലെ ചാന്പ്യന്മാരും സമരത്തിൽ പങ്കെടുത്തു.
ഫുട്ബോൾ ഗ്രൗണ്ട് നവീകരണത്തിന്റെ ഭാഗമായി നിലവിലെ ട്രാക്ക് ചുരുങ്ങുമെന്നും തുടർന്ന് മത്സരങ്ങൾ നടത്താനാകില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു. ഇതിനിടെ കോർപറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ സ്റ്റേഡിയം നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.ഇത് ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രോജക്ടിനു തടസമാകുമെന്നാണ് സമരക്കാരുടെ ആക്ഷേപം.
Tags : nattuvisheasham local