x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍: ആ​ത്മ​ഹ​ത്യ​ക്കു​ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷി​ച്ചു


Published: January 14, 2026 06:50 AM IST | Updated: January 14, 2026 06:50 AM IST

ആ​ളൂ​ര്‍: തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍​മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ മു​ന​മ്പി​ല്‍​നി​ന്ന യു​വാ​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. മു​രി​യാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​വി​ളി​ച്ച് ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യ​താ​യും അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

വി​വ​രം ല​ഭി​ച്ചയു​ട​ന്‍​ സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജി​എ​സ്‌​സി​പി​ഒ സു​ന​ന്ദും പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഒ​മാ​രാ​യ ആ​ഷി​ക്, അ​നൂ​പ് എ​ന്നി​വ​ര്‍ യു​വ​തി​യെ സ​മാ​ധാ​നി​പ്പി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ റൂ​റ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് മു​രി​യാ​ട് ഗേ​റ്റി​ന​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​നു ന​ടു​വി​ലാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ വി​വ​രം ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജി​എ​എ​സ്‌​ഐ മി​നി​മോ​ള്‍, ജി​എ​സ്‌​സി​പി​ഒ ജി​ബി​ന്‍ എ​ന്നി​വ​രെ അ​റി​യി​ച്ചു. ഇ​വ​ര്‍ മു​രി​യാ​ട് ഗേ​റ്റി​ന​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തെ​ത്തി പ​രി​സ​ര​വാ​സി​കളും മു​രി​യാ​ട് കു​ന്ന​ത്ത​റ സ്വ​ദേ​ശി​കളുമാ​യ ക​ണ്ണോ​ളി വീ​ട്ടി​ല്‍ വൈ​ശാ​ഖ്, രാ​ഖി​ല്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ർ​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ന് ന​ടു​വി​ല്‍ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​നാ​യി ട്രെ​യി​ന്‍​ വ​രു​ന്ന​തു കാ​ത്തുനി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വി​നെ സാ​ന്ത്വ​നി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​യി ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​ന് ആ​വ​ശ്യ​മാ​യ മാ​ന​സി​കപി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശി​ച്ച് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

Tags : nattu vishesham Police intervention

Recent News

Up