x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 36-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം നടത്തി


Published: February 16, 2026 05:57 AM IST | Updated: February 16, 2026 05:57 AM IST

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം ക​ന്പ​ള​ക്കാ​ട് ബി​ച്ചാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഓ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ.
കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 36-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ക​ന്പ​ള​ക്കാ​ട് ബി​ച്ചാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. സ​ന്തോ​ഷ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടു കൂ​ടി​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഡി. സു​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫ്, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ജി.​എ​സ്. ശ്രീ​ജി​ഷ്, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മു​ബാ​റ​ക്, കെ​പി​ഒ​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി എ.​ആ​ർ. ഷീ​ജ, സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി അം​ഗം കെ.​എം. ശ​ശി​ധ​ര​ൻ,

സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ വി. ​ല​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്രേം​ജി കെ. ​നാ​യ​രും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. സ​ജീ​വും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ജി​ല്ല ട്ര​ഷ​റ​ർ എ​ൻ. ബ​ഷീ​റും അ​വ​ത​രി​പ്പി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up