x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​ങ്ങ​ളെ മ​ർ​ദി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ


Published: February 10, 2026 06:22 AM IST | Updated: February 10, 2026 06:22 AM IST

കൊ​ട്ടി​യം: സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പ്ര​തി​യെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് ത​ന്‍റെ വീ​ട്ടി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കൊ​ടു​ത്തി​ല്ല എ​ന്ന വൈ​രാ​ഗ്യ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച ത​ഴു​ത്ത​ല പു​തു​ച്ചി​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ വ​ട്ടോ​ളി എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത്(34) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​ഖി​ൽ, അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് ര​ഞ്ജി​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രാ​ളെ കൊ​ണ്ട് ര​ഞ്ജി​ത്ത് വീ​ഡി​യോ എ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൊ​ട്ടി​യം പോ​ലീ​സ് വ​ട്ടോ​ളി ര​ഞ്ജി​ത്തി​നെ പു​തു​ച്ചി​റ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഞ്ജി​ത്ത് നേ​ര​ത്തെ​യും കാ​പ്പാ കേ​സി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്. എ​സ് ഐ ​നി​തി​ൻ​ന​ള​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Policeman arrested

Recent News

Up