x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ‌്ട്രീ​യ നൈ​തി​ക​ത പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്


Published: January 13, 2026 07:40 AM IST | Updated: January 13, 2026 07:40 AM IST

കു​റ്റി​പ്പു​റം: മ​ല​ബാ​റി​ലെ മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ. ​നാ​രാ​യ​ണ​ൻ നാ​യ​രു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത് രാ​ഷ‌്ട്രീ​യ നൈ​തി​ക​ത പു​ര​സ്കാ​ര​ത്തി​ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​നം രാ​ജേ​ന്ദ്ര​ൻ, കെ.​കെ. ശൈ​ല​ജ, സി. ​ദി​വാ​ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ജേ​താ​ക്ക​ൾ. വ​നം, പ​രി​സ്ഥി​തി മ​ന്ത്രി​യെ​ന്ന നി​ല​യി​ലും രാ​ജ്യ​സ​ഭാം​ഗം എ​ന്ന നി​ല​യി​ലും ന​ട​ത്തി​യ സൃ​ഷ്ടി​പ​ര​വും ക്രി​യാ​ത്മ​ക​വും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തെ ക​രു​ത്തു​റ്റ ദീ​ർ​ഘ​കാ​ല​ത്തെ നേ​തൃ​മി​ക​വും അ​ദ്ദേ​ഹം ത​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ ഉ​ട​നീ​ളം പു​ല​ർ​ത്തി​പ്പോ​രു​ന്ന ആ​ദ​ർ​ശനി​ഷ്ഠ​വും മൂ​ല്യാ​ധി​ഷ്ഠി​ത​വു​മാ​യ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​നോ​യ് വി​ശ്വ​ത്തി​നെ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. അ​വാ​ർ​ഡ് വി​ത​ര​ണ​ം 25ന് ​കു​ന്പി​ടി പ​ന്നി​യൂ​ർ നാ​രാ​യ​ണീ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ൻ. ന​ഗ​രേ​ഷ് നി​ർ​വ​ഹി​ക്കും. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​പി. സു​നീ​ർ എം​പി, ഡോ.​ കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ, പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ കെ.​എ​ൻ.​എ. ഖാ​ദ​ർ തു​ട​ങ്ങി രാ​ഷ‌്ട്രീ​യ​സാ​മൂ​ഹ്യരം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Political Ethics Award

Recent News

Up