x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളത്തൂപ്പുഴയിൽ വഴിമുട്ടി രാഷ്ട്രീയ കക്ഷികൾ; എങ്ങുമെത്താതെസ്ഥാനാർഥി ചർച്ചകൾ


Published: November 13, 2025 06:57 AM IST | Updated: November 13, 2025 06:57 AM IST

കു​ള​ത്തൂ​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നി​ട്ടും കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്താ​തെ വ​ഴി​മു​ട്ടി​യ നി​ല​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തും ത​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​ക്കൊ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.


ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രു​ക​യാ​ണെ​ങ്കി​ലും ഇ​നി​യും സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.


വി​ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ആ​വ​ശ്യ​മു​യ​ർ​ന്നുവെ​ങ്കി​ലും നി​ല​വി​ലെ സീ​റ്റ് മാ​റി​ക്കൊ​ടു​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ൾ ത​യാ​റാ​കാ​ത്ത​തും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ വാ​ർ​ഡു​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന് പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​വ​രു​ടെ പി​ടി​വാ​ശി​യും സീ​റ്റു ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.


ഇ​തി​നി​ടെ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് ചി​ല​ർ വാ​ർ​ഡു​ക​ളി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ളും സ​മ​വാ​യ ശ്ര​മ​ങ്ങ​ളും സ​ജീ​വ​മാ​യി അ​ര​ങ്ങേ​റു​ക​യാ​ണ്.


അ​തേ​സ​മ​യം ഇ​ക്കു​റി ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഏ​റു​മെ​ന്ന സൂ​ച​ന​യാ​ണ് മി​ക്ക​യി​ട​ത്ത് നി​ന്നും ല​ഭ്യ​മാ​കു​ന്ന​ത്.

 

Tags : local nattuvishesham Political parties

Recent News

Up