x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ മ​ദ്യ​ന​യം വ്യ​ക്ത​മാ​ക്ക​ണം: കെ​സി​ബി​സി മ​ദ്യ​-ല​ഹ​രി​വി​രു​ദ്ധ സ​മി​തി


Published: February 19, 2026 02:00 AM IST | Updated: February 19, 2026 02:00 AM IST

ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​-ല​ഹ​രി​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ന്ന്.

പ​യ്യാ​വൂ​ർ: മ​ദ്യം, ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യോ​ടു​ള്ള ന​യം എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​മ്പാ​യി ജ​ന​ങ്ങ​ളോ​ട് പ​ര​സ്യ​മാ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​-ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ, ല​ഹ​രി വി​മു​ക്ത​മാ​യ കേ​ര​ളം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ വോ​ട്ട് ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് കെ​സി​ബി​സി മ​ദ്യ​-ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി​ശ്രീ​യു​ടെ​യും സം​യു​ക്ത അ​തി​രൂ​പ​ത ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ർ​ച്ച് എ​ട്ടി​ന് മ​ദ്യ​ല​ഹ​രി​വി​രു​ദ്ധ ഞാ​യ​റി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ന​ട​ത്തും. അ​ന്ന് അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ പ​ള്ളി​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കാ​നും, വൈ​കു​ന്നേ​രം എ​ല്ലാ വീ​ടു​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ ദീ​പം തെ​ളി​ക്കാ​നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ചേ​ർ​ന്ന മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

ചെ​മ്പ​ന്തൊ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​രി​ട​ത്തും വി​ദേ​ശ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ ഗ്രാ​മാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​ല​ഹ​രി​വി​രു​ദ്ധ സ​മി​തി ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ കോ​ല​ക്കു​ന്നേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​മി വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്തി​ശ്രീ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​യ്ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി, ടി. ​ഡി. ദേ​വ​സ്യ, സോ​ളി രാ​മ​ച്ച​നാ​ട്ട്, ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ, സോ​യി പു​റ​വ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൈ​ലി വ​ലി​യ​ക​ണ്ടം, ജോ​സ് ചി​റ്റേ​ട്ട്, വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ത​ങ്ക​മ്മ പാ​ല​മ​റ്റം, മേ​രി​ക്കു​ട്ടി പാ​ല​ക്ക​ലോ​ടി, പു​ഷ്പ വെ​ള്ളാ​പ്പാ​ടം, ജോ​ളി ന​ടു​ത്തൊ​ട്ടി​യി​ൽ, സി​നി കൊ​ച്ചു​പു​റ​ത്താ​ന​ത്ത്, ജി​ൻ​സി കു​ഴി​മു​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ ഇ​രു​സം​ഘ​ട​ന​ക​ളു​ടെ​യും മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Political parties nattuvishesham local news

Recent News

Up