x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ങ്ക​ൽ ഉ​ത്സ​വ​ം: ക​ളി​മ​ൺപാ​ത്രവ്യവസായം ഉണർവിൽ


Published: January 7, 2026 01:42 AM IST | Updated: January 7, 2026 01:42 AM IST

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനത്തിൽ വില്പനയ്ക്ക് തയാറായ മൺപാത്രങ്ങൾ.

കോ​യ​ന്പ​ത്തൂ​ർ: പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​മ്പ​ത്തൂ​ർ കൗ​ണ്ടം​പാ​ള​യം പ്ര​ദേ​ശ​ത്ത് തൊഴിലാളികൾ മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ൽ. വ​ർ​ഷംമു​ഴു​വ​നും അ​ലു​മി​നി​യം, വെ​ള്ളി പാ​ത്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന ആ​ളു​ക​ൾ പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​ൽ പൊ​ങ്ക​ൽ ഉ​ണ്ടാ​ക്കാ​ൻ മ​ൺ​പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ത​മി​ഴ് ഉ​ത്സ​വ​മാ​യ തി​രു​നാ​ളം 15 ന് ​ആ​ഘോ​ഷി​ക്കും.

മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ചു​വ​ന്ന ക​ളി​മ​ണ്ണ് ആ​ന​ക്ക​ട്ടി, ത​ടാ​കം, ക​ണു​വാ​യ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഒ​രു യൂ​ണി​റ്റ് ചു​വ​ന്ന ക​ളി​മ​ണ്ണ് 3,500 രൂ​പ​യ്ക്കാ​ണ് വാ​ങ്ങു​ന്ന​ത്. മ​ണ്ണ് ന​ന്നാ​യി ഉ​ണ​ക്കി പി​ന്നീ​ട് അ​തി​ൽ വെ​ള്ളം ഒ​ഴി​ച്ച് കു​ഴ​യ്ക്കും.

കു​ഴ​ച്ചും ച​വി​ട്ടി​യും മ​ണ്ണ് ത​യ്യാ​റാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ആ ​ജോ​ലി​ക്ക് ഇ​പ്പോ​ൾ യ​ന്ത്ര​ങ്ങ​ളാണ് ഉ​പ​യോ​ഗി​ക്കു​ന്നത്. മ​ണ്ണ് ന​ന​ച്ച് മെ​ഷീ​നി​ലി​ട്ട് കു​ഴ​ച്ച് മ​ൺ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ച​ക്ര​ത്തി​ൽ ഇ​ട്ടു ഉ​രു​ട്ടും.

അ​തി​നു​ശേ​ഷം ക​ല​ങ്ങ​ൾ ഉ​ണ​ക്കി അ​വ​യ്ക്ക് നി​റം ന​ൽ​കും. ചൂ​ള​യി​ൽ ചു​ട്ടെ​ടു​ക്കു​മ്പോ​ൾ ക​ല​ങ്ങ​ൾ ത​യ്യാ​റാ​കും. വി​വി​ധ മ​ൺ​പാ​ത്ര​ങ്ങ​ൾ, സ്റ്റ്യൂ ​ക​ല​ങ്ങ​ൾ, വാ​ട്ട​ർജ​ഗ്ഗു​ക​ൾ, വാ​ട്ട​ർ ടാ​ങ്കു​ക​ൾ, വി​റ​ക് അ​ടു​പ്പു​ക​ൾ, ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ, പൂ​ച്ച​ട്ടി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വി​ള​ക്കു​ക​ൾ എ​ന്നി​വ നി​ർ​മി​ച്ചു​വ​രു​ന്നു​ണ്ട്.

വ​ലി​പ്പ​മ​നു​സ​രി​ച്ച് അ​ര ക​ല​ത്തി​ന് 80 രൂ​പ, ഒ​രു ക​ല​ത്തി​ന് 150, ര​ണ്ട് ക​ല​ത്തി​ന് 250, മൂ​ന്ന് ക​ല​ത്തി​ന് 350 നാ​ല് ക​ല​ത്തി​ന് 500 രൂ​പ​യു​മാ​ണ് വി​ല​യെ​ന്ന് മ​ൺ​പാ​ത്ര നി​ർ​മാ​ണ തൊ​ഴി​ലാ​ള​ി​യാ​യ മാ​രി​മു​ത്തു പ​റ​ഞ്ഞു. മ​ൺ​പാ​ത്ര നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​യ ചു​വ​ന്ന ക​ളി​മ​ണ്ണി​ന് ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്. ഇ​തു​മൂ​ലം വ​ലി​യ അ​ള​വി​ൽ മ​ൺ​പാ​ത്ര​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​തി​മാ​സ വ​രു​മാ​നം 30,000 രൂ​പ​യാ​ണ്.

ഇ​തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, ചൂ​ള​യ്ക്കു​ള്ള വി​റ​ക്, വൈ​ക്കോ​ൽ, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​യ്ക്കാ​യി 10,000 രൂ​പ ചെ​ല​വാ​കും. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ജോലിചെ​യ്തി​രു​ന്ന ഈ ​വ്യ​വ​സാ​യത്തിൽ ഇ​പ്പോ​ൾ 100 ൽ ​താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഉള്ളത്. മ​റ്റ് വ്യ​വ​സാ​യ​ങ്ങ​ൾ​പോ​ലെ അ​ത്ര എ​ളു​പ്പ​ത്തി​ൽ പ​ഠി​ക്കാ​നും പ​രി​ശീ​ലി​ക്കാ​നും ക​ഴി​യി​ല്ല. ദീ​ർ​ഘ​കാ​ല പ​ഠ​നം, പ​രി​ശീ​ല​നം, പ​ക്വ​ത എ​ന്നി​വ ആ​വ​ശ്യ​മാ​ണ്. ഈ ​വ്യ​വ​സാ​യ​ത്തെ നാ​ശ​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Pongal festival: nattuvishasham local news

Recent News

Up