പയ്യാവൂർ: ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പയ്യാവൂർ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ അടച്ചു.
മുൻപഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ കുടുംബശ്രീയുടെയും ഗ്രാമ പഞ്ചായത്തിന്റെയു സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയഹോട്ടൽ സാധാരണക്കാരായ ജനങ്ങൾക്കും വ്യാപാരികൾക്കും ടൗണിലെ ടാക്സി ഡ്രൈവർമാർക്കും ഏറെ ആശ്വാസമായിരുന്നു. 30 രൂപയായിരുന്നു ഇവിടുത്തെ ഊണിന്റെ നിരക്ക്.
ഹോട്ടൽ അടച്ചിട്ട് നാലു മാസത്തോളമായെന്ന ഓട്ടോ, ടാക്സി തൊഴിലാളികൾ പറഞ്ഞു. പഞ്ചായത്ത് കെട്ടിട വാടകയും അനുബന്ധ ചെലവുകളും വഹിക്കുന്ന ഹോട്ടൽ പൂട്ടിയത് പഞ്ചായത്ത് ഫണ്ട് പാഴാകാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോട്ടൽ അടച്ചു പൂട്ടിയ ഇടത് ഭരണസമിതിക്കെതിരെ സിപിഎമ്മിനകത്തു നിന്നും വിമർശനം ഉയരുന്നുണ്ട്.