x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​​ടും​​കു​​ന്ന​​ത്ത് മു​​ള്ള​​ൻ​​പ​​ന്നി; ജ​​ന​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ൽ


Published: February 12, 2026 05:17 AM IST | Updated: February 12, 2026 05:17 AM IST

നെ​​ടും​​കു​​ന്നം: മേ​​ഖ​​ല​​യി​​ൽ കു​​റു​​ക്ക​​ൻ, കാ​​ട്ടു​​പ​​ന്നി, കു​​റു​​ന​​രി എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​നൊ​​പ്പം മു​​ള്ള​​ൻ​​പ​​ന്നി​​യെ​​യും ക​​ണ്ടെ​​ത്തി​​യ​​ത് ജ​​ന​​ങ്ങ​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം നെ​​ടും​​കു​​ന്നം കാ​​വു​​ന്ന​​ട ജം​​ഗ്ഷ​​നു സ​​മീ​​പം മു​​ള്ള​​ൻ​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ഴു​​ത്തി​​ൽ മു​​ള്ളു ത​​റ​​ച്ച നി​​ല​​യി​​ൽ തെ​​രു​​വു​​നാ​​യ​​യെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ദി​​വ​​സ​​ങ്ങ​​ളാ​​യി മു​​ള്ളു ത​​റ​​ച്ച നി​​ല​​യി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട തെ​​രു​​വു​​നാ​​യ​​യെ പ​​ഞ്ചാ​​യ​​ത്തം​​ഗം ര​​ഞ്ജി ര​​വീ​​ന്ദ്ര​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന് ആ​​ർ​​സി​​ടി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രെ​​ത്തി ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഇതോ​​ടെ ജ​​ന​​ങ്ങ​​ൾ ഭ​​യാ​​ശ​​ങ്ക​​യി​​ലാ​​ണ്. ക​​ഴി​​ഞ്ഞ മാ​​സം മു​​ള​​യം​​വേ​​ലി​​ക്കു സ​​മീ​​പം സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ൽ വ​​ന്യ​​മൃ​​ഗ​​ത്തി​​ന്‍റേ​​തെ​​ന്നു തോ​​ന്നി​​പ്പി​​ക്കു​​ന്ന രോ​​മ​​ക്കൂ​​ട്ട​​ങ്ങ​​ളും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ടും​​കു​​ന്നം, മൈ​​ലാ​​ടി, മു​​ണ്ട​​ത്താ​​നം, മു​​ള​​യം​​വേ​​ലി, കു​​രു​​ന്നം​​വേ​​ലി, ഇ​​ട​​ത്തി​​നാ​​ട്ടു​​പ​​ടി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലും ക​​റു​​ക​​ച്ചാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി, പ​​ന​​യ​​ന്പാ​​ല, പാ​​ല​​മ​​റ്റം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും നേ​​ര​​ത്തെ കു​​റു​​ന​​രി, കാ​​ട്ടു​​പ​​ന്നി, കു​​റു​​ക്ക​​ൻ എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

Tags : nattu vishesham Porcupine found in Nedumkunnath

Recent News

Up