മുള്ളൻപന്നി വേട്ടക്കേസിൽ അറസ്റ്റിലായ കൃഷ്ണഗിരി സ്വദേശികൾ.
സുൽത്താൻ ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് മുള്ളൻപന്നിയെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണഗിരി ഊരുകണ്ടി ഉന്നതിയിലെ അനീഷ്(40), മധു(44) എന്നിവരെയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവരിൽനിന്ന് മുള്ളൻപന്നിയുടെ ജഡം, നാടൻ നിറതോക്ക്, ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു. നായാട്ടുസംഘത്തിലെ വി.പി. വിനീഷ്, വി. ബി. ബിജു എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
Tags : Local News Nattuvishesham Wayanad