x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വി​ത​ര​ണം ഉ​ട​ന്‍


Published: November 30, 2025 05:05 AM IST | Updated: November 30, 2025 05:05 AM IST

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​യി​​ലു​​ള്ള​​വ​​ര്‍​ക്ക് പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റി​​നു​​ള്ള മൂ​​ന്ന് അ​​പേ​​ക്ഷ​​ക​​ളും പൂ​​രി​​പ്പി​​ച്ച് ഉ​​ത്ത​​ര​​വി​ന്‍റെ പ​​ക​​ര്‍​പ്പ് സ​​ഹി​​തം ഒ​​റ്റ​ക്ക​​വ​​റി​​ല്‍ സ​​മ്മ​​തി​​ദാ​​യ​​ക​ന്‍റെ പേ​​ര് ഉ​​ള്‍​പ്പെ​​ടു​​ന്ന ഗ്രാ​​മ, ബ്ലോ​​ക്ക്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​തു വ​​ര​​ണാ​​ധി​​കാ​​രി​​ക്കും ന​​ല്‍​കാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കി.


പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റി​​നാ​​യി അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ സ​​മ്മ​​തി​​ദാ​​യ​​ക​​ന്‍റെ പേ​​ര് ഉ​​ള്‍​പ്പെ​​ടു​​ന്ന വാ​​ര്‍​ഡി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള വ​​ര​​ണാ​​ധി​​കാ​​രി​​ക്ക് വേ​​ണം ന​​ല്‍​കാ​​ന്‍. ഒ​​രു അ​​പേ​​ക്ഷ ന​​ല്‍​കി​​യാ​​ല്‍ മ​​തി​​യാ​​കും.
അ​​പേ​​ക്ഷ​​യി​​ല്‍ സ​​മ്മ​​തി​​ദാ​​യ​​ക​ന്‍റെ പേ​​രും പോ​​സ്റ്റ​​ല്‍ മേ​​ല്‍​വി​​ലാ​​സ​​വും വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യു​​ടെ ക്ര​​മ​​ന​​മ്പ​​രും. ഭാ​​ഗം (വി​​ഭാ​​ഗം) ന​​മ്പ​​രും കൃ​​ത്യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് എ​​ന്നി​​വ​​യു​​ടെ പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ ബ​​ന്ധ​​പ്പെ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വ​​ര​​ണാ​​ധി​​കാ​​രി​​യും ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ ബാ​​ല​​റ്റു​​ക​​ള്‍ ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് വ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​ണ് സ​​മ്മ​​തി​​ദാ​​യ​​ക​​ര്‍​ക്ക് അ​​യയ്​​ക്കു​​ക.


ഈ ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ മൂ​​ന്ന് ത​​ല​​ത്തി​​ലേ​​ക്കു​​മു​​ള്ള ബാ​​ല​​റ്റ് പേ​​പ്പ​​റു​​ക​​ളും രേ​​ഖ​​ക​​ളും ക​​വ​​റു​​ക​​ളും ഒ​​ന്നി​​ച്ചാ​​യി​​രി​​ക്കും അ​​യ​​യ്ക്കു​​ക. വോ​​ട്ടെ​​ണ്ണ​​ല്‍ ദി​​വ​​സം രാ​​വി​​ലെ എ​​ട്ടി​​നു മു​​ന്‍​പ് ത​​ന്നെ വ​​ര​​ണാ​​ധി​​കാ​​രി​​ക്ക് ല​​ഭി​​ക്കും വി​​ധം വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ അ​​യ​​യ്ക്ക​​ണം.

Tags : local nattuvishesham Postal ballots

Recent News

Up