x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്ത് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​സ്റ്റ​ർ


Published: February 1, 2026 05:19 AM IST | Updated: February 1, 2026 05:19 AM IST

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്ത് മ​ത്സ​രി​പ്പിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ര്‍. കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ല്‍ ന​ഗ​ര​ത്തി​ൽ പ​തി​ച്ച പോ​സ്റ്റ​റി​ല്‍ കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്തി​ന് ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര മു​ഖ​മാ​ണ് കെ. ​മു​ര​ളീ​ധ​ര​നെ​ന്നും മ​ത്സ​രി​ച്ചാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്.

2006 മു​ത​ല്‍ സി​പി​എം ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കാ​യം​കു​ളം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​രി​താ ബാ​ബു​ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും യു. ​പ്ര​തി​ഭ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.


സീ​റ്റി​നാ​യി പി​ടി​മു​റു​ക്കി വ്യാ​പാ​രി സം​ഘ​ട​ന​യും

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​സം​ഘ​ട​ന​യും പി​ടി​മു​റു​ക്കി​യ​തോ​ടെ യു​ഡി​എ​ഫി​ൽ ഇ​ത് സം​ബ​ന്ധ​മാ​യ ച​ർ​ച്ച സ​ജീ​വ​മാ​യി. സീ​റ്റ് ല​ഭി​ച്ചാ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​

ഇ​ദ്ദേ​ഹം കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്.​ എ​ന്നാ​ൽ, സ​ജീ​വ ച​ർ​ച്ച ഉ​ണ്ടെ​ന്നും സീ​റ്റ് സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വും ആ​യി​ട്ടി​ല്ലെ​ന്നും രാ​ജു അ​പ്സ​ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ, കാ​യം​കു​ളം സീ​റ്റി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​രി​ത​ ബാ​ബു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, കെ. ​പി. ശ്രീ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നു​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

Tags : nattu vishesham Poster demanding K. Muralidharan Kayamkulam

Recent News

Up