x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം പു​ന​രാ​രം​ഭി​ക്കു​ന്നു


Published: November 4, 2025 02:36 AM IST | Updated: November 4, 2025 02:36 AM IST

ച​ങ്ങ​നാ​ശേ​രി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സൂ​പ്ര​ണ്ട് ഡോ. ​അ​നി​ല്‍കു​മാ​ര്‍ ഫോ​റ​ന്‍സി​ക് സ​ര്‍ജ​നാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം പു​ന​രാ​രം​ഭി​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നം. ഇ​തി​നു​ള്ള ര​ണ്ട് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

 

പ്ര​വ​ര്‍ത്തി​പ്പി​ക്കാ​തെ കി​ട​ന്ന​തു​മൂ​ലം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലെ കേ​ടാ​യ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍, പ്ല​മ്പിം​ഗ് വ​ര്‍ക്കു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ ഹെ​ല്‍ത്ത് മി​ഷ​നി​ല്‍നി​ന്നും 49.30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​റി​യി​ച്ചു. യൂ​ണി​റ്റ് സ​ജ്ജ​മാ​യി​ക്ക​ഴി​യു​മ്പോ​ള്‍ ദി​വ​സം പ​ത്തു​പേ​ര്‍ക്ക് ഡ​യാ​ലി​സി​സ് ന​ട​പ്പാ​ക്കാ​നാ​കും. ഒ​രു ടെ​ക്‌​നീ​ഷ​നെ​ക്കൂ​ടി നി​യ​മി​ച്ച് 24മ​ണി​ക്കൂ​റും എ​ക്‌​സ്‌​റേ പ്ര​വ​ര്‍ത്തി​പ്പി​ക്കും.


ഡോ​ക്ട​ര്‍മാ​രു​ടെ മേ​ശ​പ്പു​റ​ത്ത് ലാ​ബു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ലെ​റ്റ​ര്‍ ഹെ​ഡു​ക​ള്‍ വ​യ്ക്കാ​നോ ഇ​വ​യി​ല്‍ കു​റി​പ്പ​ടി​ക​ള്‍ ന​ല്‍കാ​നോ പാ​ടി​ല്ല. നി​ശ്ചി​ത ലാ​ബു​ക​ളു​ടെ പേ​രു​ക​ള്‍ നി​ര്‍ദേ​ശി​ച്ച് ഡോ​ക്ട​ര്‍മാ​ര്‍ രോ​ഗി​ക​ളെ പ​റ​ഞ്ഞു​വി​ടാ​നും പാ​ടി​ല്ല.


മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, ആ​രോ​ഗ്യ​സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എ​ല്‍സ​മ്മ ജോ​ബ്, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​ടി. തോ​മ​സ്, ജോ​സു​കു​ട്ടി നെ​ടു​മു​ടി, സാ​ബു കോ​യി​പ്പ​ള്ളി, ബെ​ന്നി സി. ​ചീ​രം​ചി​റ, ജ​യിം​സ് ക​ലാ​വ​ട​ക്ക​ന്‍, പി.​എ​ന്‍. നൗ​ഷാ​ദ്, പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സ​തീ​ഷ് തെ​ങ്ങും​താ​നം, സു​ധീ​ര്‍ ശ​ങ്ക​ര​മം​ഗ​ലം, ന​വാ​സ് ചു​ടു​കാ​ട് എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham General Hospital

Recent News

Up