x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏറ്റുമാനൂർ റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ൽ കു​​​ഴി​​​ക​​​ൾ


Published: November 6, 2025 07:05 AM IST | Updated: November 6, 2025 07:05 AM IST

ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​നീ​​​ണ്ടൂ​​​ർ റോ​​​ഡി​​​ലെ റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട കു​​​ഴി​​​യി​​​ൽ ക​​​മ്പി തെ​​​ളി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്നു.

ഏ​​​റ്റു​​​മാ​​​നൂ​​​ർ: റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ക്രീ​​​റ്റ് ഇ​​​ള​​​കി നി​​​റ​​​യെ കു​​​ഴി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടു. ഏ​​​റ്റു​​​മാ​​​നൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​നീ​​​ണ്ടൂ​​​ർ റോ​​​ഡി​​​ലെ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലാ​​​ണ് കു​​​ഴി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ൺ​​​ക്രീ​​​റ്റ് ഇ​​​ള​​​കി മാ​​​റി ക​​​മ്പി​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളിനി​​​ൽ​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. കു​​​ഴി​​​ക​​​ളി​​​ൽ ചാ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ട​​​യ​​​റി​​​ന് കേ​​​ടു സം​​​ഭ​​​വി​​​ക്കു​​​ന്നു. ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ കു​​​ഴി​​​ക​​​ളി​​​ൽ ചാ​​​ടി​​​ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. മ​​​ഴ പെ​​​യ്തു വെ​​​ള്ളം കെ​​​ട്ടി​​​ക്കി​​​ട​​​ന്നാ​​​ൽ കു​​​ഴി തി​​​രി​​​ച്ച​​​റി​​​യാ​​​തെ​​​യും അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കും. എ​​​ട്ടു കു​​​ഴി​​​ക​​​ളാ​​​ണ് രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2018ൽ ​​​നി​​​ർ​​​മി​​​ച്ച പാ​​​ല​​​മാ​​​ണ് ആ​​​കെ ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് കു​​​ഴി​​​ക​​​ൾ അ​​​ട​​​ച്ചി​​​രു​​​ന്നു. അ​​​വി​​​ടെ​​​യും നി​​​ല​​​വി​​​ൽ കു​​​ഴി​​​ക​​​ളു​​​ണ്ട്.

Tags : Ettumanoor Local News Kottayam Nattuvishesham

Recent News

Up