സുൽത്താൻ ബത്തേരി: ബത്തേരി ഫൂട്ട്ബോൾ റോഡിലും ഗാന്ധി ജംഗ്ഷൻ പരിസരത്തുമായി ഫൂട്പാത്തിൽ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്.
ഗാന്ധി ജംഗ്ഷനിൽ റോഡിന്റെ ഒരു വശം പൊളിഞ്ഞ് താഴ്ന്നതും റോഡിന്റെ വീതി കുറവായതും മൂലം വാഹനങ്ങൾ തിരിഞ്ഞു പോകുന്പോൾ കാൽനടയാത്രക്കാർക്ക് ആശ്രയിക്കേണ്ടി വരുന്ന ഫൂട്പാത്തിലാണ് കുഴികൾ രൂപപ്പെട്ടത്. കുഴികൾ മൂലം അപകട സാധ്യത വർധിച്ചതോടെ സ്ഥലത്ത് കട്ടകളും കന്പുകളും വച്ച് താത്ക്കാലികമായി അപായ സിഗ്നൽ നൽകിയിരിക്കുകയാണ്.
എങ്കിലും തിരക്കേറിയ ഈ ഭാഗത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിലക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് ഫൂട്പാത്ത് പുനർനിർമിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളും വ്യാപാരികളും ആവശ്യപ്പെട്ടു.
Tags : nattu vishesham Potholes footpath