x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴിവ​ള​ർ​ത്ത​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി


Published: February 21, 2026 05:23 AM IST | Updated: February 21, 2026 05:23 AM IST

കേ​ര​ള പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി ചി​ഞ്ചു റാ​ണി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി വ​ള​ർ​ത്ത​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പൗ​ൾ​ട്രി ഫാം ​അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. കോ​ഴി​ഫാം ഷെ​ഡു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വ​ണ്‍ ടൈം ​നി​കു​തി എ​ന്ന ആ​ഢം​ബ​ര നി​കു​തി പോ​ലെ​യു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ നി​കു​തി​ക​ൾ​ക്കെ​തി​രേ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നും നി​വേ​ദം ന​ൽ​കി.

അ​ശാ​സ്ത്രീ​യനി​യ​മ​വും നി​കു​തി​ക​ളും കാ​ര​ണം നൂ​റു​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് കോ​ഴി വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഫാം ​ലൈ​സ​ൻ​സ് ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ക, ഫാം ​കെ​ട്ടി​ട​ങ്ങ​ളെ എ​ല്ലാ​വി​ധ നി​കു​തി​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ക എ​ന്നീ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്.

കേ​ര​ള പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​റ​ലി വ​റ്റ​ലൂ​ർ, സം​സ്ഥാ​ന ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. കെ.​ടി. ഉ​മ്മ​ർ, സം​സ്ഥാ​ന ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സൈ​ദ് മ​ണ​ലാ​യ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Malappuram

Recent News

Up