x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്തു​തി​പ്പി​ന്‍ സ്തു​തി​പ്പി​ന്‍ യേ​ശു​ദേ​വ​നെ.... ആ​ത്മീ​യ നി​റ​വി​ല്‍ മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്തുനി​ന്ന് വി​ശ്വാ​സി​ക​ളു​ടെ മ​ട​ക്കം


Published: February 16, 2026 03:44 AM IST | Updated: February 16, 2026 03:44 AM IST

മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന ആ​ശി​ര്‍​വാ​ദം ന​ല്‍​കു​ന്നു.

വ​ച​നം വെ​ളി​ച്ച​മാ​യി ജീ​വി​ത​ത്തി​ല്‍ പ്ര​കാ​ശി​ക്ക​ണം: മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത

മാ​രാ​മ​ൺ: പ​മ്പാ മ​ണ​ല്‍​പ്പു​റ​ത്തെ ഒ​രാ​ഴ്ച ആ​ധ്യാ​ത്മി​ക നി​റ​വി​ല്‍ നി​ല​നി​ര്‍​ത്തി​യ 131 ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന് പ​രി​സ​മാ​പ്തി. പ​ര​മ്പ​രാ​ഗ​ത​മാ​യി ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യി​ലെ സ​മാ​പ​ന​മാ​യി മു​ഴ​ങ്ങു​ന്ന സ്തു​തി​പ്പി​ന്‍, സ്തു​തി​പ്പി​ന്‍ യേ​ശു​ദേ​വ​നെ ... എ​ന്ന ഗാ​ന​ത്തി​ന്‍റെ ഈ​ര​ടി​ക​ള്‍ ഇ​ക്കു​റി​യും മ​ണ​ല്‍​പ്പു​റ​ത്തെ ധ​ന്യ​മാ​ക്കി. മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​മാ​പ​ന സ​ന്ദേ​ശ​ത്തേ തു​ട​ര്‍​ന്നാ​ണ് ആ​ശി​ര്‍​വാ​ദ​വും സ​മാ​പ​ന ഗാ​ന​വും പാ​ടി വി​ശ്വാ​സി​ക​ള്‍ പി​രി​ഞ്ഞ​ത്.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ വ്യാ​ഖ്യാ​ന​വും കേ​ഴ്‌വി​യും ന​മ്മെ പു​തു​ക്ക​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക​ണ​മെ​ന്നും വ​ച​നം വെ​ളി​ച്ച​മാ​യി ജീ​വി​ത​ത്തി​ല്‍ പ്ര​കാ​ശി​ക്ക​ണ​മെ​ന്നും ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ൻ​രെ​യും ഐ​ക്യ​ത്തി​ന് എ​തി​രാ​യി നി​ല്‍​ക്കു​ന്ന ശ​ക്തി​ക​ളെ നേ​രി​ടാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം. അ​തി​ന് പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ വ​ച​ന​ത്തെ സ്വീ​ക​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ജീ​വി​ത​ത്തി​ന്‍റെ അ​നു​ഭ​വ​ത​ല​ത്തി​ലേ​ക്ക് വ​ച​ന​ത്തെ കൊ​ണ്ടു​വ​രു​മ്പോ​ള്‍ മാ​ത്ര​മാ​ണ് നാം ​അ​നു​ഗൃ​ഹീ​ത​രാ​കു​ന്ന​ത്. സാ​മൂ​ഹി​ക തി​ന്മ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി സ​ഭ​യ്ക്ക് നി​ല​നി​ല്‍​ക്കാ​ന്‍ ക​ഴി​യ​ണം.

ലോ​കം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്. അ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ സ​ഭ ത​യാ​റാ​ക​ണം. ല​ഹ​രി, അ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സാ​മൂ​ഹ്യ-​ജാ​തി-​മ​ത മേ​ഖ​ല​ക​ളി​ല്‍ വി​ക​ല​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​ക്കു​ന്നു. ഇ​തി​നെ​തി​രേ ക്രി​സ്തു​വി​ല്‍ ആ​ശ്ര​യി​ച്ച് എ​തി​ര്‍​ത്ത് നി​ല്‍​ക്കു​വാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം. ന​മു​ക്ക് ല​ഭി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ പാ​ര​മ്പ​ര്യം പ​രി​ശു​ദ്ധി​യു​ടെ പാ​ര​മ്പ​ര്യ​മാ​ണ്. ആ ​വി​ശു​ദ്ധി​യി​ല്‍ ഈ ​ലോ​ക​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

കു​ടും​ബ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം എ​പ്പോ​ഴും സാ​ധ്യ​മാ​കേ​ണ്ട​താ​ണ്. ഈ ​കാ​ല​ത്തി​ല്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ നാം ​ജീ​വി​ത​ത്തി​ല്‍ നി​ന്നു ത​ള്ളി​ക്ക​ള​യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ത​ക​ര്‍​ന്നു​പോ​യ​തി​നെ തി​രി​കെ​പ്പി​ടി​ക്കാ​ന്‍ സാ​ധി​ക്ക​ണം. ധ്യാ​നം, പ​ഠ​നം, പ്രാ​ര്‍​ഥ​ന, വ​ച​ന​വ്യാ​ഖ്യാ​നം എ​ന്നി​വ ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ തി​രി​കെ​പ്പി​ടി​ക്ക​ണം. കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത വി​ര​ല്‍​ചൂ​ണ്ടി. കു​ടും​ബ​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ത്മീ​യ​ത അ​നു​സ​ര​ണ​ത്തി​ന്‍റെ ആ​ത്മീ​യ​ത​യാ​യി രൂ​പ​പ്പെ​ടേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ബ​ന്ധ​ങ്ങ​ളു​ടെ നി​ര്‍​മ​ല​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം. ത​ല​മു​റ​യു​ടെ രൂ​പീ​ക​ര​ണം കു​ടും​ബ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക​ണം. ആ​രാ​ധ​ന​യും വ​ച​ന​വും ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ങ്കു​വ​യ്ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​ഐ​സ​ക് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്യ​ത്തും ജീ​വി​ത​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി​യു​ടെ തേ​രോ​ട്ടം ശ​ക്ത​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ദൈ​വി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് ഒ​രു പ്ര​തി​രോ​ധ സം​സ്‌​കാ​രം തീ​ര്‍​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത സ​മൂ​ഹ​മാ​യി നി​ല​നി​ല്‍​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് ഡോ. ​പോ​ള്‍ സ്വ​രൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

വേ​ദ​ഭാ​ഗ​ത്തി​ല്‍ ദാ​നി​യേ​ലി​ന്‍റെ ജീ​വി​തം അ​ന്ന​ത്തെ നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രു രാ​ഷ്‌​ട്രീ​യ ബോ​ധ​ങ്ങ​ള്‍​ക്ക് പ്ര​തി​രോ​ധ സം​സ്‌​കാ​രം തീ​ര്‍​ക്കു​ന്ന​തും അ​ഴി​മ​തി തി​ങ്ങി നി​റ​ഞ്ഞ അ​നു​ഭ​വ​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ നീ​തി​യു​ടെ പ​ക്ഷം ചേ​രു​ന്ന​തും ആ​യി​രു​ന്നു. ദാ​നി​യേ​ല്‍ ദൈ​വ​ത്തി​ന്‍റെ ആ​ത്മാ​വ് നി​റ​ഞ്ഞ​വ​ന്‍ ആ​യി​രു​ന്ന​തി​നാ​ല്‍ ജീ​വി​ത​ത്തി​ല്‍ സ​ത്യ​സ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും വ​ച്ചു​പു​ല​ര്‍​ത്തി​യി​രു​ന്നു. ഭ​ര​ണ​ത്തി​ലു​ള്ള വി​ശ്വ​സ്ത​ത, അ​വ​ന്‍റെ അ​ച്ച​ട​ക് സ്വ​ഭാ​വം രാ​ജാ​വി​ന്‍റെ​യും ദൈ​വ​ത്തി​ന്‍റെ​യും പ്രീ​തി സ​മ്പാ​ദി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡോ. ​ക്ലി​യോ​ഫ​സ് ജെ. ​ലാ​റു പ്ര​സം​ഗി​ച്ചു. കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍, ചി​റ​യി​റ​മ്പ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​ക​ളി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് എ​പ്പി​സ്‌​കോ​പ്പ​മാ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​ല്‍ ആ​രാ​ധ​ന​യും ന​ട​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up