തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി അരീക്കല്‍ ആയൂര്‍വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീര്‍ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്കാരങ്ങള്‍ നാളെ വൈകുന്നേരം ആറിനു തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷ സമര്‍പ്പിക്കുമെന്നു സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ അറിയിച്ചു.
ജൂറി ചെയര്‍മാനും ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, ഡോ. സ്മിത് കുമാര്‍, ജയില്‍ ഉപദേശക സമിതി മെമ്പറും മുന്‍ ജയില്‍ ഡിഐജിയുമായ എസ്. സന്തോഷ്, ആകാശവാണി മുന്‍ ഡയറക്ടര്‍ രാധാകൃഷ്ണന്, മാധ്യമപ്രവര്‍ത്തക ബീന രഞ്ജിനി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പ്രേംചന്ദ്, കലാപ്രേമി ബഷീര്‍, ദൂരദര്ശന് വാര്‍ത്താ അവതാരക ഹേമലത, പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജയ് മോഹന്‍, ഗായകന് ജി. വേണുഗോപാല്‍, പ്രഫ. അലിയാര്, പനച്ചമൂട് ഷാജഹാന്, ഗോപന് ശാസ്തമംഗലം, എം.എച്ച്. സുലൈമാന്‍ എന്നിവര്‍ പങ്കെടുക്കും.
ഡോ: വാഴമുട്ടം ചന്ദ്രബാബുവിന്റെ കേരള പിറവി സംഗീതാര്‍ച്ചന, പ്രേംസിംഗേഴ്സിന്റെ ഗാനസന്ധ്യ, ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയ്സ് മ്യൂസിക്കല്‍ സംഗീത നിശ എന്നിവയും ഉണ്ടാകും.
Tags : Prem Nazir Local News Nattuvishesham Thiruvananthapuram