x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​ർ ഡാമിൽ ചീ​ങ്ക​ണ്ണികളുടെ സാ​ന്നി​ധ്യം: ഭീ​തി​യി​ൽ പ്രദേശവാസികൾ


Published: November 27, 2025 06:27 AM IST | Updated: November 27, 2025 06:27 AM IST


നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ ചീ​ങ്ക​ണ്ണി സാ​ന്നി​ധ്യം. അ​ണ​ക്കെ​ട്ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ഇ​ന്ന​ലെ മാ​യം പു​ട്ടു​ക​ല്ലി​നു സ​മീ​പ​ത്താ​ണ് വെ​ള്ള​ത്തി​ൽ നീ​ന്തു​ന്ന ചീ​ങ്ക​ണ്ണി​യെ ക​ണ്ട​ത്.


ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം മു​ന്പും സ​മീ​പ​വാ​സി​ക​ൾ ചീ​ങ്ക​ണ്ണി​യെ ക​ണ്ടി​രു​ന്നാ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി കാ​ണ​പ്പെ​ട്ടു.

പു​ട്ടു​ക​ല്ല് ഭാ​ഗ​ത്തു നി​ര​വ​ധി താ​മ​സ​ക്കാ​രു​ണ്ട്. അ​വ​രും ഭീ​തി​യി​ലാ​ണ്. ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്നു അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം വ​ൻ​തോ​തി​ൽ നി​റ​ത്തി​രു​ന്നു. ഡാ​മി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ത്താ​കെ വെ​ള്ളം നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ഇ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ ചീ​ങ്ക​ണ്ണി​ക​ൾ ഇ​ല്ലെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ചീ​ങ്കണ്ണി​യെ കാ​ണാറു​ണ്ട്.

Tags : local nattuvishesham Neyyar Dam

Recent News

Up