വടക്കഞ്ചേരി: സ്വകാര്യ മേഖലയിൽ ഫാർമസിസ്റ്റുകൾക്ക് ക്ഷേമപദ്ധതി ഏർപ്പെടുത്തണമെന്നും സെക്്ഷൻ- 42 നടപ്പിലാക്കണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വടക്കഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി. മണി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ.ആർ. സരിത അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ഫാർമസി കൗൺസിൽ മെംബർ കെ.പി. സണ്ണി മുഖ്യാതിഥിയായിരുന്നു. ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണ ക്യാമ്പ് എസ്ഐ ഷാജു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഭാഷ് നവായത്ത്, ഏരിയ സെക്രട്ടറി ഗഫറുദ്ദീൻ, ട്രഷറർ ശബരീഗിരീശൻ മറ്റു ഭാരവാഹികളായ സി. പി. ജയശങ്കർ, പി.ജെ. ജെയിംസ്, ചന്ദ്രൻ, ടി.വി. അന്നമ്മ പ്രസംഗിച്ചു.
Tags : nattuvisheasham local