കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കുന്നു.
കോടഞ്ചേരി: കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില്‍ നടന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കേരള ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ റോബർട്ട് അറയ്ക്കൽ, മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സിജി നിരവത്ത്, ജില്ലാ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ അസോസിയേഷൻ ട്രഷറർ സനി തോമസ്, കോടഞ്ചേരി ഹാൻഡ്ബോൾ ക്ലബ് പ്രസിഡന്റ് സി.ജെ. ടെന്നിസൺ, സന്തോഷ് സെബാസ്റ്റ്യൻ എന്നിവര്‍ സന്നിഹിതരായിരുന്നു.