ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ സംഘടിപ്പിച്ച പ്രഫ. എം.എം. ജോസഫ് അനുസ്മരണ സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി
ഏറ്റുമാനൂർ: മുൻ എംപിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ പ്രഫ. എം.എം. ജോസഫ് പൊതുപ്രവർത്തകർക്കു മാതൃകയെന്ന് ഫ്രാൻസിസ് ജോർജ് എംപി. പ്രഫ. എം.എം. ജോസഫിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാവ് കെ.പി. ദേവസ്യ അനുസ്മരണ പ്രഭാഷണവും ഏറ്റുമാനൂർ പൗരസമിതി സെക്രട്ടറിയും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ ജയിംസ് കുര്യൻ ആമുഖ പ്രസംഗവും നടത്തി. പൗരസമിതി പ്രസിഡന്റ് യു.എൻ. തമ്പി, പഞ്ചായത്തംഗങ്ങളായ ജോസ് അമ്പലക്കുളം, മാധ്യമ പ്രവർത്തകൻ രാജു കുടിലിൽ, മാത്യു പടപ്പൻ, ലൂക്കോസ് ഫിലിപ്പ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam