x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​ണ്ടി​ലേ​ക്ക് വീസ വാ​ഗ്ദാ​നം; 3,48,900 രൂ​പ ത​ട്ടി​യെ​ന്ന് പ​രാ​തി


Published: February 10, 2026 07:13 AM IST | Updated: February 10, 2026 07:13 AM IST

കൊ​ച്ചി: പോ​ള​ണ്ടി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് 3,48,900 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ലൂ​ര്‍ ആ​സാ​ദ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഗി​റ്റി​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തിപ്പുകാ​രാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ലി​നു ചാ​ക്കോ, എ​റ​ണാ​കു​ളം സ്വ​ദേ​ശി കെ.​ടി. വി​നീ​ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

2023 ജ​നു​വ​രി 16 മു​ത​ല്‍ 2025 ജ​നു​വ​രി 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി​ക​ള്‍ ഈ ​തു​ക ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം കൈ​പ്പ​റ്റി​യെ​ങ്കി​ലും വി​സ ന​ല്‍​കാ​തെ വ​ന്ന​തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​സ്ഐ ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham Promise of visa Poland

Recent News

Up