x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം : കോ​ട​തി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു


Published: February 19, 2026 05:57 AM IST | Updated: February 19, 2026 05:57 AM IST

വ​നി​താ അ​ഭി​ഭാ​ഷ​ക​യെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ക്കു​ന്നു. ഇൻസെറ്റിൽ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വ​നി​താ അ​ഭി​ഭാ​ഷ​ക പി.​ബി. ആ​തി​ര.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നി​താ അ​ഭി​ഭാ​ഷ​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു.

ക​ൽ​പ്പ​റ്റ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ന​ട​ത്തി​യ​ശേ​ഷം ബ​ത്തേ​രി​യി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക പി.​ബി. ആ​തി​ര​യെ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ ആ​ൾ ബ​ത്തേ​രി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞ് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. താ​ലൂ​ക്ക് നി​യ​മ​സ​ഹാ​യ വേ​ദി സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ട​ത്താ​ൻ ഏ​ൽ​പ്പി​ച്ച കേ​സി​ലെ ക​ക്ഷി​യു​ടെ ഭ​ർ​ത്താ​വാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

മു​ന്പും അ​ഭി​ഭാ​ഷ​ക​യ്ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സു​മേ​ഷി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് വീ​ണ്ടും ആ​ക്ര​മ​ണ​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഓ​ഫി​സി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ത്തേ​രി പോ​ലീ​സ് ഉ​ദാ​സീ​ന​ത കാ​ട്ടി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

റോഡി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും അ​തു​വ​ഴി പോ​യ കേ​ണി​ച്ചി​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ധി​കാ​ര​പ​രി​ധി​യ​ല്ലെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​താ​യും പി​ന്നാ​ലെ എ​ത്തി​യ ബ​ത്തേ​രി പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ച് മ​ട​ങ്ങി​യ​താ​യും ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​യെ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​തി​യെ വി​ട്ട​യ​ച്ച​താ​യും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്കു​വേ​ണ്ടി നി​യ​മ​സ​ഹാ​യ​വേ​ദി ഏ​ൽ​പ്പി​ച്ച കേ​സ് ന​ട​ത്തി​യ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക​ൾ വൈ​കി​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി.

കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ഡി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ജി​ൽ ജോ​ണ്‍, കെ.​കെ. സോ​മ​നാ​ഥ​ൻ, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, സ​തീ​ഷ് പു​തി​ക്കാ​ട്, ടി.​എം. റ​ഷീ​ദ്, ഒ.​കെ. അ​നി​ൽ, ഉ​മാ​ശ​ങ്ക​ർ, എം.​ടി. ബാ​ബു, ഐ​ഡ സാ​ജു, ശാ​ര​ദേ​ന്ദു സോ​മ​നാ​ഥ​ൻ, അ​ഞ്ജ​ലി വി​നീ​ഷ്, അ​നു​ശ്രീ, കെ.​പി. പ്ര​വീ​ണ്‍, കെ. ​ഗീ​വ​ർ​ഗീ​സ്, സു​ജ സു​രേ​ഷ്, ടി.​വി. അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up