x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ള​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം നി​ർ​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം


Published: February 14, 2026 04:56 AM IST | Updated: February 14, 2026 04:56 AM IST

പൂ​ള​ക്ക​ട​വ് പാ​ലം

കോ​ഴി​ക്കോ​ട്: പൂ​ള​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ച അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ചേ​ള​ന്നൂ​ർ​വ​രെ ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ യാ​ത്ര​ചെ​യ്യാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ല​മാ​ണ് അ​ധി​കൃ​ത​രു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും അ​നാ​സ്ഥ​മൂ​ലം മു​ട​ങ്ങി ക്കി​ട​ക്കു​ന്ന​ത്.​അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രേ 16-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ളി​മാ​ട് കു​ന്ന് ജം​ഗ്ഷ​നി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ ജാ​ഥ സം​ഘ​ടി​പ്പി​ക്കും.​

പ​റ​മ്പി​ൽ ബ​സാ​റി​ൽ സ​മാ​പി​ക്കു​ന്ന ജാ​ഥ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, കെ. ​ജ​യ​ന്ത് , ജ​ന​പ്ര​ധി​നി​ധി​ക​ൾ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Tags : Local News Nattuvishesham Kozhikode

Recent News

Up