x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ഭാ​വ​ശു​ദ്ധി​യാ​ണ് ശ​രി​യാ​യ മ​തം: അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി


Published: February 18, 2026 05:33 AM IST | Updated: February 18, 2026 05:33 AM IST

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ന​വ​തി ആ​ഘോ​ഷ​വും ഗു​രു​വ​ന്ദ​ന​വും ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൂ​ട​ത്താ​യി: മ​നു​ഷ്യ​ന്‍റെ സ്വ​ഭാ​വ​ശു​ദ്ധി​യാ​ണ് ശ​രി​യാ​യ മ​ത​മെ​ന്നും വി​ദ്യാ​ഭ്യാ​സം മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​ല ന​ല്‍​കേ​ണ്ട ഒ​ന്നാ​ണെ​ന്നും ഡോ.​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി. പ​റ​ഞ്ഞു. കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ന​വ​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​സ​ഫ് പു​ല്ലാ​ട്ടി​ന്‍റെ​യും വി.​എ. മൈ​ക്കി​ളി​ന്‍റെ​യും ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യും സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഴ​യ​തി​ലെ ന​ന്മ​ക​ള്‍ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഫാ. ​ജോ​സ​ഫ് പു​ല്ലാ​ട്ടി​ന്‍റെ ജീ​വി​ത​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ പ്ര​ശം​സാ​പ​ത്രം ന​ല്‍​കി ആ​ദ​രി​ച്ചു. 85 വ​യ​സ് പി​ന്നി​ട്ട റി​ട്ട.​അ​ധ്യാ​പ​ക​രാ​യ എ​ന്‍.​എം.​വ​ര്‍​ക്കി, പി.​ടി. മ​ത്താ​യി, കെ.​കെ. വ​ര്‍​ക്കി, കെ.​ജെ.​എ​ല്‍​സി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​ബി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് വി.​എം.​ആ​ഗ​സ്തി, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സി​ബി പൊ​ന്‍​പാ​റ, ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് അ​ഗ​സ്റ്റി​ന്‍, ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി സി.​ജെ. മ​ത്താ​യി, പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി കോ ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഗി​രീ​ഷ് തേ​വ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Up