x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​തു​​യു​​ഗ​​യാ​​ത്ര ഇ​​ന്നെ​​ത്തു​​ന്നു; ആ​​റി​​ട​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​ര​​ണം


Published: February 23, 2026 11:09 PM IST | Updated: February 23, 2026 11:09 PM IST

കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​ന് ആ​​വേ​​ശം പ​​ക​​ര്‍​ന്ന് ജി​​ല്ല​​യി​​ല്‍ വി​​സ്മ​​യ​​മാ​​കാ​​ന്‍ പു​​തു​​യു​​ഗ​​യാ​​ത്ര ഇ​​ന്നെ​​ത്തു​​ന്നു. പു​​തു​​കേ​​ര​​ള​​ത്തി​​നാ​​യി എ​​ന്ന മു​​ദ്ര​​വാ​​ക്യ​​മു​​യ​​ര്‍​ത്തി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന പു​​തു​​യു​​ഗ​​യാ​​ത്ര ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തും.

ഒ​​മ്പ​​ത് സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും വ​​ന്‍ സ്വീ​​ക​​ര​​ണ​​മാ​​ണ് യു​​ഡി​​എ​​ഫ് ജി​​ല്ലാ നേ​​തൃ​​ത്വം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു ശേ​​ഷം ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​പാ​​ലാ​​യി​​ലാ​​ണ് ആ​​ദ്യ സ്വീ​​ക​​ര​​ണം.

പാ​​ലാ ആ​​ശു​​പ​​ത്രി ക​​വ​​ല​​യി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന ജാ​​ഥാ ക്യാ​​പ്റ്റ​​നെ​​യും യാ​​ത്രാ അം​​ഗ​​ങ്ങ​​ളെ​​യും തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ പു​​ഴ​​ക്ക​​ര മൈ​​താ​​ന​​ത്തേ​​ക്ക് സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ക്കും. തു​​ട​​ര്‍​ന്നാ​​ണ് സ​​മ്മേ​​ള​​നം. 10.30ന് ​​പൂ​​ഞ്ഞാ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും 11.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ പൊ​​ന്‍​കു​​ന്ന​​ത്തു​​മാ​​ണ് സ്വീ​​ക​​ര​​ണം.

ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും നാ​​ലി​​നു പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ പാ​​മ്പാ​​ടി​​യി​​ലും സ്വീ​​ക​​ര​​ണം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്താ​​ണ് ആ​​ദ്യ​​ദി​​വ​​സ​​ത്തെ യാ​​ത്ര​​യു​​ടെ സ​​മാ​​പ​​നം. കോ​​ട്ട​​യം ച​​ന്ത​​ക്ക​​വ​​ല​​യി​​ല്‍ ജാ​​ഥാം​​ഗ​​ങ്ങ​​ളെ സ്വീ​​ക​​രി​​ച്ചു പൊ​​തു​​സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തേ​​ക്ക് ആ​​ന​​യി​​ക്കും.

തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ശ​​ശി ത​​രൂ​​ര്‍ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​വി​​ധ പൊ​​തു​​യോ​​ഗ​​ങ്ങ​​ളി​​ല്‍ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ സ​​ണ്ണി ജോ​​സ​​ഫ്, ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി കെ.​​ജെ. ജോ​​ര്‍​ജ്, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, പി.​​ജെ. ജോ​​സ​​ഫ്, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, എ​​ന്‍.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ന്‍, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, കെ.​​സി. ജോ​​സ​​ഫ്, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, പി.​​എം.​​എ. സ​​ലാം, ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍, എ.​​എ​​ന്‍. രാ​​ജ​​ന്‍ ബാ​​ബു, ജോ​​സ്‌​​മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ൽ, പ്ര​​സ​​ന്ന​​കു​​മാ​​ര്‍, ഡോ. ​​മാ​​ര്‍​ട്ടി​​ന്‍, ബി​​ജു വാ​​ല​​ടി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. നാ​​ളെ ഏ​​റ്റു​​മാ​​നൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കും. പു​​തു​​യു​​ഗ​​യാ​​ത്ര എ​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലും യു​​ഡി​​എ​​ഫ് വി​​ളം​​ബ​​ര​​റാ​​ലി ന​​ട​​ത്തി​​യി​​രു​​ന്നു.

പു​​തു​​യു​​ഗ​​യാ​​ത്ര ഇ​​ന്ന്

പാ​​ലാ പു​​ഴ​​ക്ക​​ര മൈ​​താ​​നം - രാ​​വി​​ലെ 9.30ന്
​​ഈ​​രാ​​റ്റു​​പേ​​ട്ട സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍ - രാ​​വി​​ലെ 10.30ന്
​​പൊ​​ന്‍​കു​​ന്നം രാ​​ജേ​​ന്ദ് മൈ​​താ​​നം - 11.30ന്
​​ച​​ങ്ങ​​നാ​​ശേ​​രി ബ​​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​നം - ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന്
പാ​​മ്പാ​​ടി ബ​​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​നം - വൈ​​കു​​ന്നേ​​രം നാ​​ലി​​ന്
കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര മൈ​​താ​​നം - വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന്

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ വി​​സ്മ​​യം തീ​​ര്‍​ക്കു​​ന്ന യു​​ഡി​​എ​​ഫ് വി​​ജ​​യ​​ത്തി​​ന്‍റെ വി​​ളം​​ബ​​ര​​മാ​​യി​​രി​​ക്കും പു​​തു​​യു​​ഗ യാ​​ത്ര​​യു​​ടെ ജി​​ല്ല​​യി​​ലെ സ്വീ​​ക​​ര​​ണം. എ​​ല്ലാ സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫി​​ന്‍റെ ആ​​വേ​​ശ​​ക​​ര​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും സ്വീ​​ക​​ര​​ണ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ തു​​ട​​ക്കം കു​​റി​​ക്കും.
നാ​​ട്ട​​കം സു​​രേ​​ഷ്
ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ്

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ യു​​ഡി​​എ​​ഫ് വി​​ജ​​യാ​​വേ​​ശ​​ത്തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​ണ് പു​​തു​​യു​​ഗ യാ​​ത്ര​​യു​​ടെ ജി​​ല്ല​​യി​​ലെ സ്വീ​​ക​​ര​​ണം. വ​​ലി​​യ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ജാ​​ഥ​​യെ സ്വീ​​ക​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് താ​​ഴേ​​ത്ത​​ട്ടു​​മു​​ത​​ല്‍ ന​​ട​​ത്തി​​യ​​ത്. ഒ​​രു സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ത്തി​​ല്‍ ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ളെ​​ത്തും. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ അ​​നൗ​​ദ്യോ​​ഗി​​ക തു​​ട​​ക്ക​​മാ​​ണ് ജാ​​ഥ​​യും സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ങ്ങ​​ളും.
ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്
യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍

Tags : puthuyuga yatra nattuvishesham local news

Recent News

Up