x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര: ​മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍


Published: January 17, 2026 12:43 AM IST | Updated: January 17, 2026 12:43 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദാ​ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ലാ​ണ് ക്രൈ​സ്ത​വ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യെ​ന്നും പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും എ​ന്ന വി​ത്യാ​സ​മി​ല്ലാ​തെ ജാ​തി മ​ത ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്‍​ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക്രൈ​സ്ത​വ സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ ന​വോ​ത്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും, സം​സ്‌​കൃ​ത വി​ദ്യാ​ഭ്യാ​സം എ​ല്ലാ ജാ​തി​ക്കാ​ര്‍​ക്കും പ​ഠി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​തും, ഉ​ച്ച​ക്ക​ത്തി വി​ത​ര​ണം സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​തും ചാ​വ​റ കു​ര്യാ​ക്കോ​സ് അ​ച്ച​നാ​ണ് എ​ന്നും ബി​ഷ​പ് കൂ​ട്ടി ചേ​ര്‍​ത്തു.

ക​ത്തി​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സി​ജോ ഇ​രി​മ്പ​ന്‍ വി​ര​മി​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ അ​നാഛാ​ദ​നം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ പി. ​ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക്, ട്ര​സ്റ്റി തോ​മ​സ് തൊ​ക​ല​ത്ത്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജോ​സ​ഫ് ചാ​ക്കോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ് ചി​റ​യ​ത്ത്, ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മ​ിറ്റി സ​ഹര​ക്ഷാ​ധി​കാ​രി ആ​ന്‍റ​ണി ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി, പ്രോ​ഗ്രാം ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ഫൈ​നാ​ന്‍​സ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ലിം​സ​ണ്‍ ഊ​ക്ക​ന്‍, ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക റീ​ജ ജോ​സ്, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ആ​ന്‍റ​ണി, റ​പ്പാ​യി പ​ന്ത​ല്ലി​പ്പാ​ട​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ടി. ഷാ​ലി, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് എം.​ജെ.​ഷീ​ജ, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി ഡൊ​ണാ​ള്‍​ഡ് ജോ​ര്‍​ജ്, സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ സി.​ബി. ക്രി​സ്റ്റ​ഫ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റി​ട്ട​യ​ര്‍ ചെ​യ്യു​ന്ന ബോ​ട്ട​ണി അ​ധ്യാ​പി​ക ജി​ജി ജോ​ര്‍​ജ്, ലാ​ബ് അ​സി​സ്റ്റ​ന്‍റ് വി.​പി. ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് യാ​ത്രയ​യ​പ്പ് ന​ല്‍​കി.

Tags : Mar Kannukkadan nattuvishesham local news

Recent News

Up