കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിൽ (ഓട്ടോണമസ്) കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി 24ന് രാവിലെ 10 മുതൽ ക്വിസ് മത്സരം നടത്തും. രണ്ടു വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജനറൽ ക്വിസ് (കാറ്റഗറി1)യും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികൾക്ക് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ് (കാറ്റഗറി2)യും ആയിട്ടാണ് മത്സരങ്ങൾ നടത്തുന്നത്.
വിജയികൾക്ക് ആകെ 25,000 രൂപയുടെ സമ്മാനങ്ങൾ നൽകും. 24ന് രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഗണേഷ് ബി. നായർ - 9995238001, ജെലീറ്റ് മാത്യൂസ് ജോസഫ് -8330830008 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
Tags : local nattuvishesham Kuttikkanam