x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സ​ജീ​വ് ജോ​സ​ഫും ക​ർ​ഷ​ക സ്വ​രാ​ജ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി


Published: February 8, 2026 07:36 AM IST | Updated: February 8, 2026 07:36 AM IST

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​ർ​ക്കും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 176 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് പി​ന്തു​ണ​യു​മാ​യി മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി.


വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. 100 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​മ​നു​ഷ്ഠി​ക്കു​ന്ന ഷി​നോ​ജ് ഇ​ളം​തു​രു​ത്തി​യെ നേ​താ​ക്ക​ൾ ഷാ​ൾ അ​ണി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ബേ​ബി ചെ​മ്പ​ര​ത്തി, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ജി​ജി കു​ന്ന​പ്പ​ള്ളി, ജി​മ്മി ഇ​ട​പ്പാ​ടി, ബാ​ബു കോ​ഹി​നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Tags : nattu vishesham Ramesh Chennithala Sajeev Joseph Karshaka Swaraj

Recent News

Up