x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​യി​ലെ അ​തി​ക്ര​മം: മു​ഖ്യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു


Published: February 11, 2026 12:15 AM IST | Updated: February 11, 2026 12:15 AM IST

തി​രു​വ​ല്ല: മ​ഞ്ഞാ​ടി​യി​ലെ സ്പാ​യി​ല്‍ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ പ്ര​തി കു​റ്റ​പ്പു​ഴ പാ​പ്പ​ന​വേ​ലി​ല്‍ സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചാ​ക്കോ(​മ​ര​ണം സു​ബി​ന്‍-29) യെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ജീ​വ​ന​ക്കാ​രി​യെ ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത​ത് സു​ബി​നാ​യി​രു​ന്നു.

ഇ​യാ​ള്‍​ക്കൊ​പ്പ​മെ​ത്തി​യ അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര് ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്നി​ന് സ്പാ​യി​ൽ ന​ട​ന്ന അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​യി​ലാ​കാ​നു​ള്ള​വ​രി​ൽ ര​ണ്ടു​പേ​ര് മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. മ​റ്റൊ​രു പ്ര​തി മ​ധ്യ​കേ​ര​ള​ത്തി​ല്‍ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

ഗു​ണ്ടാ​പ്പി​രി​വ​ല്ല സ്ഥാ​പ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള​ള ക്വ​ട്ടേ​ഷ​നാ​ണ് ന​ട​ന്ന​തെ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ആ​ദ്യം പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച സു​ബി​നി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ പോ​ലീ​സ് ശ്ര​മി​ക്കും. തി​രു​വ​ല്ല​യി​ലു​ള​ള മ​റ്റൊ​രു കാ​പ്പാ കേ​സ് പ്ര​തി വി​വി​ധ സ്പാ​ക​ളി​ല്‍ നി​ന്ന് ഗു​ണ്ടാ​പ്പി​രി​വ് സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​യാ​ളു​ടെ സം​ഘാം​ഗ​മാ​ണ് സു​ബി​നെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ ​വ​ഴി​ക്ക് പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ല. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​ക്കൊ​പ്പം സ്പാ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​റ്റൊ​രു യു​വ​തി​ക്ക് സു​ബി​ന്‍റെ സം​ഘ​ത്തി​ലെ ചി​ല​രു​മാ​യി അ​ട​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യി​ലും ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം പോ​ലീ​സ് തു​ട​ങ്ങി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച സു​ബി​നി​ല്‍ നി​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ്‍ പോ​ലീ​സ് ശേ​ഖ​രി​ക്കും.

Tags : Local News Nattuvishesham Pathanamthitta Kerala Police

Recent News

Up