x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയിൽ റീ ​ടാ​റിം​ഗ് പ​ല​യി​ട​ത്തും ത​ക​ർ​ന്നു


Published: January 7, 2026 05:53 AM IST | Updated: January 7, 2026 05:53 AM IST

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​നും ചെ​ങ്ങോ​ട്ടു​കാ​വി​നും ഇ​ട​യി​ൽ അ​ടു​ത്തി​ടെ ചെ​യ്ത റീ ​ടാ​റിം​ഗ് പ​ല​യി​ട​ത്തും ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. ഒ​രാ​ഴ്ച മു​മ്പാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്താ​ണ് ടാ​റിം​ഗ് ഇ​ള​കി പോ​യി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് ടാ​റിം​ഗ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നും റോ​ഡ് ത​ക​ർ​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ന​ന്തി​യ്ക്കും ചെ​ങ്ങോ​ട്ടു​കാ​വി​നും ഇ​ട​യി​ൽ റീ ​ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.


നി​ല​വി​ലു​ള​ള ദേ​ശീ​യ​പാ​ത വീ​തി കൂ​ട്ടു​ക​യോ, റീ ​ടാ​റിം​ഗ് ന​ട​ത്തു​ക​യോ ചെ​യ്തി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. കു​ഴി​യ​ട​യ്ക്ക​ല്‍ കാ​ര​ണം റോ​ഡ് ഉ​യ​ര്‍​ന്നും താ​ഴ്ന്നു​മാ​ണു​ള്ള​ത്.

Tags : nattu vishesham Re-tarring National Highway

Recent News

Up