x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ ചു​വ​പ്പുവാ​ല​ൻ ഷ്രൈ​കി​നെ ക​ണ്ടെ​ത്തി


Published: January 29, 2026 06:57 AM IST | Updated: January 29, 2026 06:57 AM IST

ക​ണ്ണൂ​ർ: അ​ത്യ​പൂ​ർ​വ​മാ​യി മാത്രം തെ​ക്കെ ഇ​ന്ത്യ​യി​ൽ കാ​ണുന്ന ചു​വ​പ്പ് വാ​ല​ൻ ഷ്രൈ​കി​നെ (isabelline shrike ) ക​ണ്ണൂ​രി​ലെ കാ​ട്ടാ​ന്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ണ്ടെ​ത്തി. കു​റ​ച്ചുകാ​ല​മാ​യി കാ​ട്ടാ​മ്പ​ള്ളി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്രൗ​ൺ ഷ്രൈ​കി​ന് സാ​മ്യ​മു​ള്ള പ​ക്ഷി​യെ ക​ണ്ട​താ​യി പ​ക്ഷിനി​രീ​ക്ഷ​ക​രാ​യ ഡോ. ​ജ​യ​ൻ തോ​മ​സും അ​ഫ്സ​ൽ നാ​യ​ക​നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ മാ​ർ​ക്കും സാ​മൂ​ഹ്യവ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും കാ​ട്ടാ​ന്പ​ള്ളി മേ​ഖ​ല​യി​ൽ വെ​ള്ള​വ​യ​റ​ൻ ക​ട​ൽ​പ​രു​ന്ത് സ​ർ​വേ ന​ട​ത്തു​ന്ന​തി​നി​ടെ സ​ർ​വേ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ധി​ൻരാ​ജാ​ണ് ചു​വ​പ്പുവാ​ല​ൻ ഷ്രൈ​കി​നെ ക​ണ്ടെ​ത്തി ചി​ത്രം പ​ക​ർ​ത്തി​യ​ത്.

സ​ർ​വേ സം​ഘാം​ഗ​ങ്ങ​ളാ​യ ഡോ. ​സി. മോ​ഹ​ന​ൻ, ഡോ. ​റോ​ഷ്നാ​ഥ് ര​മേ​ശ്, ആ​ഷ്‌​ലി ജോ​സ് എ​ന്നി​വ​രാ​ണ് പ​ക്ഷി ചു​വ​പ്പുവാ​ല​ൻ ഷ്രൈ​കാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മം​ഗോ​ളി​യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണുകയും ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തു​മാ​യ ദേ​ശാ​ട​ന പ​ക്ഷി​ക​ളാ​ണ് ചു​വ​പ്പു വാ​ല​ൻ ഷ്രൈ​ക്. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ മേ​ഖ​ല​ക​ളി​ലും ഇ​വ​യെ കാ​ണാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തൃ​ശൂ​ർ കോ​ൾ ത​ണ്ണീ​ർ​ത്ത​ട​ത്തി​ലാ​യി​രു​ന്നു ഇ​വ​യെ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യാ​ണ് ചു​വ​പ്പു വാ​ല​ൻ ഷ്രൈ​കി​നെ ക​ണ്ടെ​ത്തു​ന്ന​ത്.

Tags : nattu visheshsam spotted in Kannur

Recent News

Up