x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​മി​നാ​ർ തു​ട​ങ്ങി


Published: January 25, 2026 07:34 AM IST | Updated: January 25, 2026 07:34 AM IST

ചെ​ർ​ക്ക​ള: മാ​ർ​ത്തോ​മ്മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ആ​ശ​യ​വി​നി​മ​യ വൈ​ക​ല്യ​ങ്ങ​ളു​ടെ ആ​ദ്യ​കാ​ല തി​രി​ച്ച​റി​യ​ലും ഇ​ട​പെ​ട​ലും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഭാ​ഷാ​പ​ര​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മസ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ കോ​ള​ജ് ഓ​ഫ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് തോ​മ​സ്, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല, ജി​ജു​ൽ വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഇ​ഗ്നേ​ഷ്യ​സ്, ഡോ. ​ഗ്രേ​സ് സാ​റ, സി​ന്ധു, ന​ദ ഫി​റോ​സ്, ജ​വാ​ദ്, നി​ധി​ഷ്, ഡോ. ​സോ​ണി, ഡോ. ​മ​ഹേ​ഷ്‌ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സെ​ടു​ക്കും.

 

 

Tags : nattu vishesham Rehabilitation seminar

Recent News

Up