x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച താ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു


Published: February 16, 2026 05:14 AM IST | Updated: February 16, 2026 05:14 AM IST

ന​വീ​ക​രി​ച്ച താ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ മ​ന്ദി​രം മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്നു.

താ​നൂ​ർ: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. 1.5 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ച​ത്.

പു​തി​യ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഓ​ഫീ​സ്, ഉ​യ​ർ​ന്ന ശ്രേ​ണി യാ​ത്ര​ക്കാ​ർ​ക്കു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ടോ​യ്ല​റ്റ് കോം​പ്ല​ക്സ്, ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ മേ​ൽ​ക്കൂ​ര, പ്ലാ​റ്റ്ഫോ​മി​ൽ വി​പു​ല​മാ​യ ഇ​രി​പ്പി​ട സൗ​ക​ര്യം, മി​നി മാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന വൈ​ദ്യു​തി വി​ള​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ ബൃ​ഹ​ത് പ​ദ്ധ​തി​ക​ളാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ക്കി​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​നാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഇ​താ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​നൂ​രി​ലാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. കോ​ഴി​ക്കോ​ട് -ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങി​ലേ​ക്കാ​യി 13 ട്രെ​യി​നു​ക​ളാ​ണ് താ​നൂ​രി​ൽ നി​ർ​ത്തു​ന്ന​ത്. 10 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും 14 എ​ക്സ്പ്ര​സ്‌​സ് ട്രെ​യി​നു​ക​ളും ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റ് മെ​യി​ലും ഇ​തി​ൽ​പ്പെ​ടും.

Tags : Local News Nattuvishesham Malappuram

Recent News

Up