x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​മ്പി സെ​ൻ​ട്ര​ൽ ഓ​ർ​ചാ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു


Published: January 7, 2026 01:48 AM IST | Updated: January 7, 2026 01:48 AM IST

പ​ട്ടാ​മ്പി സെ​ൻ​ട്ര​ൽ ഓ​ർ​ചാ​ർ​ഡി​ന്‍റെ സ​മ​ഗ്രന​വീ​ക​ര​ണ​വും ഫാം ​ടൂ​റി​സ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ഹ​മ്മ​ദ് മു​ഹ്സിൻ എംഎൽഎ വി​ല​യി​രു​ത്തു​ന്നു.

പ​ട്ടാ​മ്പി: സെ​ൻ​ട്ര​ൽ ഓ​ർ​ചാ​ർ​ഡ് സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ. പ​ദ്ധ​തി​യ്ക്കാ​യി സം​സ്ഥാ​ന​ബ​ജ​റ്റി​ൽ അ​ഞ്ച് കോ​ടി രൂ​പ മാ​റ്റി​വെ​ച്ചി​രു​ന്നു.

നി​ല​വി​ൽ ഓ​ർ​ചാ​ർ​ഡി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം, വീ​ഴാ​റാ​യ മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വെ​ട്ടി മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം മ​റ്റ് അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഫാം ​ടൂ​റി​സം പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ വി​വി​ധ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കു​ക​യും തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും.
ഇ​തോ​ടൊ​പ്പം വേ​ൾ​ഡ് ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ‘കേ​ര’ പ​ദ്ധ​തി പ​ട്ടാ​മ്പി സെ​ൻ​ട്ര​ൽ ഓ​ർ​ചാ​ർ​ഡി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Renovation of Pattambi nattuvishasham local news

Recent News

Up