x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു


Published: January 27, 2026 10:48 PM IST | Updated: January 27, 2026 10:48 PM IST

നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ല്‍ വ​യ്ക്കു​ന്ന​തി​നു​ള്ള ചെ​ടി​ക​ള്‍ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ സെ​ക്ര​ട്ട​റി വി​ഷ്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്നു ന​ട​ന്ന ച​ട​ങ്ങി​ല്‍ ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ളെ​യും മ​റ്റ് സം​ഘ​ട​ന​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

ഇ​തി​നാ​യി ടൗ​ണി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ല്‍ ചെ​ടി​ക​ള്‍ ന​ടു​ക​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി സെ​ല്‍​ഫി പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.

ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന​ന്‍ മു​ല്ല​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ല്‍, അ​സി. സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ, മെം​ബ​ർ​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ലി​ന്‍​സി സി​ബി, റെ​ജി​മോ​ന്‍, ജി​നു ജോ​യി, സെ​ലി​ന്‍, റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​സു​നി​ല്‍ ദേ​വ പ്ര​ഭ, റോ​ട്ട​റി ഈ​സ്റ്റ് ഹി​ല്‍ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Republic Day nattuvishesham local news

Recent News

Up