x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് വ​ര​വേ​ൽപ്പ്


Published: February 14, 2026 06:32 AM IST | Updated: February 14, 2026 06:32 AM IST

തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് നേ​മ​ത്ത് നൽകിയ വ​ര​വേ​ൽപ്പ്

നേ​മം : വെ​ള്ളാ​യ​ണി ദേ​വി​ക്ഷേ​ത്ര​ത്തി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന കാ​ളി​യൂ​ട്ട് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ങ്ക​തി​രു​മു​ടി​യി​ല്‍ ചാ​ര്‍​ത്തു​വാ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് നേ​മ​ത്ത് ഭ​ക്തി​നി​ര്‍​ഭ​ര വ​ര​വേ​ൽപ്പ്.

ഇ​ന്ന​ലെ വൈ​കുന്നേരം നേ​മ​ത്ത് നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി തി​രു​വാ​ഭാ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പേ​ട​കം ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യി. പാ​റ​ശാ​ല ദേ​വ​സ്വം സ്‌​ട്രോ​ംഗ് റൂ​മി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. മു​ത്തു​കു​ട​ക​ള്‍, താ​ല​പ്പൊ​ലി, പ​ഞ്ച​വാ​ദ്യം , ചെ​ണ്ട​മേ​ളം, തെ​യ്യം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, വി​ള​ക്കു​കെ​ട്ട്, കു​തി​ര പോ​ലീ​സ് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​ണ് നേ​മ​ത്തു നി​ന്നും വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര എ​ത്തി​യ​ത്.

ക്ഷേ​ത്ര മൂ​ത്ത​വാ​ത്തി ശി​വ​കു​മാ​റി​ന്‍റെയും ഇ​ള​യ വാ​ത്തി ശ്രീ​രാ​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ദ​ര്‍​ശി​ക്കാ​ന്‍ നി​ര​വ​ധി ഭ​ക്ത​ങ്ങ​ളാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്. നാളെ രാ​വി​ലെ ത​ങ്ക​തി​രു​മു​ടി പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കു​ന്ന​തോ​ടെ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up