വണ്ടൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെയും മത്സരിപ്പിച്ചവരെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരുമായ മഹിളാകോണ്‍ഗ്രസ് അംഗങ്ങളെ ആദരിച്ച് സംസ്ഥാന പ്രസിഡന്റ ജെബി മേത്തർ എംപി.
ആദരിക്കൽ ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം തലത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മഹിള കോണ്‍ഗ്രസ് വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സാജിത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എസ്തർ റാണി, ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ, ജില്ലാ സെകട്ടറി കെ.കെ. പുഷ്പവല്ലി, ആമിനമോൾ, വനജ, കാളികാവ് ബ്ലോക്ക് പ്രസിഡന്റ് ഷാഹിന, മണ്ഡലം പ്രസിഡന്റ് കെ.എം. പ്രസീത, കെ.പി. ജുൽസീന തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham women Congress