പുതുപ്പള്ളി: സമഗ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്ഐആര്‍) നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കപരിഹരിക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബിഎല്‍എമാരുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ്, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി, നേതാക്കളായ കെ.ബി. ഗിരീശന്, സുധാ കുര്യന്, സാം കെ. വര്‍ക്കി, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, ബിജു പറമ്പകത്ത്, പി.എം. സ്കറിയ, കെ.ആര്. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : local nattuvishesham voter list