x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി


Published: November 15, 2025 05:38 AM IST | Updated: November 15, 2025 05:38 AM IST

കോ​ഴി​ക്കോ​ട്: ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​ര്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഴി​യൂ​ര്‍, അ​രി​ക്കു​ളം, പ​യ്യോ​ളി അ​ങ്ങാ​ടി, ന​രി​ക്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.
അ​ഴി​യൂ​രി​ല്‍ ആ​ര്‍​വൈ​ജെ​ഡി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍​ജി​ത്തും അ​രി​ക്കു​ള​ത്ത് രാ​ഷ്ട്രീ​യ മ​ഹി​ളാ ജ​ന​താ​ദ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഷാ​കു​മാ​രി​യും പ​യ്യോ​ളി അ​ങ്ങാ​ടി​യി​ല്‍ ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. സ​തി​യും ന​രി​ക്കു​നി​യി​ല്‍ മ​ഹി​ള ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജീ​ജ​ദാ​സു​മാ​ണ് മ​ത്സ​രി​ക്കു​ക.

കോ​ട​ഞ്ചേ​രി​യി​ല്‍ എ​ന്‍​പി​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഒ​ന്നാം ഘ​ട്ട ലി​സ്റ്റ് പ്ര​ഖ്യാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പ​ന​വും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും കോ​ട​ഞ്ചേ​രി ടൗ​ണി​ല്‍ ന​ട​ന്നു. എ​ന്‍​പി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ അ​ഗ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍, പ​ത്താം വാ​ര്‍​ഡി​ല്‍ സി​ബി തൂ​ങ്കു​ഴി, പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ സോ​ളി മാ​ത്യു വാ​ഴ​ക്കാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് മോ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി കൈ​ത​വ​ള​പ്പി​ല്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്‍​പി​പി പ്ര​സി​ഡ​ന്‍റ് ടി​ജി ബാ​ല​ന്‍, മി​നി ആ​നി​തോ​ട്ടം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കോ​ര്‍​പ​റേ​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റു സ്ഥാ​നാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ആ​റു ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കൂ​ടി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ എം. ​അ​ഥീ​ന (വേ​ങ്ങേ​രി ഡി​വി​ഷ​ന്‍), സി​നി​മ, സീ​രി​യ​ല്‍ ക​ലാ​സം​വി​ധാ​യ​ക​നാ​യ മു​ര​ളി ബേ​പ്പൂ​ര്‍ (ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട്), ഷി​മി കൃ​ഷ്ണ​ന്‍ (മാ​റാ​ട്), ര​ശ്മി​ദാ​സ് ( ന​ടു​വ​ട്ടം ഈ​സ്റ്റ്), അ​ഗ്നി​വേ​ശ് എ​സ്. ചേ​റോ​ത്ത് (ന​ട​ക്കാ​വ്), എം. ​ഷി​ബു (ച​ക്ക​രോ​ത്കു​ളം) എ​ന്നി​വ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തിരുവമ്പാടിയിൽ യു​ഡി​എ​ഫ് സീ​റ്റു വി​ഭ​ജ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ഴും തി​രു​വ​മ്പാ​ടി​യി​ൽ യു​ഡി​എ​ഫി​ന് സീ​റ്റ് ച​ർ​ച്ച പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല.

ഏ​താ​നും വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി​ക​ൾ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്വ​യം സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഘ​ട​ക​ക​ക്ഷി​ക​ളി​ലും അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

കൂ​രാ​ച്ചു​ണ്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളായി

കൂ​രാ​ച്ചു​ണ്ട്: ത​ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കെ.​എം. സ​ച്ചി​ൻ ദേ​വ് എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി. ​സു​ധാ​ക​ര​ൻ, ടി.​കെ സു​മേ​ഷ്, കെ.​കെ.​നാ​രാ​യ​ണ​ൻ, വി.​ജെ സ​ണ്ണി, സ​രു​ൺ കൂ​ട്ടാ​ലി​ട, കെ.​കെ.​ബാ​ബു, ഒ.​ഡി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഡു​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളും യ​ഥാ​ക്ര​മം 1. സീ​ന പ്ര​കാ​ശ് (സ്വ​ത​ന്ത്ര​ൻ) 2. ആ​ൻ​സ​മ്മ ജോ​സ​ഫ് (സി​പി​എം) 3. വി​ത്സ​ൺ മം​ഗ​ല​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ (കേ​ര​ളാ കോ-​എം) 4.വി.​കെ. ഹ​സീ​ന (സി​പി​എം) 5. പ്ര​ബീ​ഷ് ത​ളി​യോ​ത്ത് (സി​പി​എം) 6. എം.​എ​സ്. ഗീ​തു, ( സ്വ​ത​ന്ത്ര​ൻ) 7. ജെ​യ്സി ആ​ന്‍റ​പ്പ​ൻ ( സ്വ​ത​ന്ത്ര​ൻ) 8. മേ​ബി​ൾ റീ​ജോ (സ്വ​ത​ന്ത്ര​ൻ)

9. സ​ണ്ണി കോ​ട്ട​യി​ൽ (സ്വ​ത​ന്ത്ര​ൻ) 10. എം.​ടി. രാ​ഘ​വ​ൻ (കേ​ര​ള കോ- ​എം) 11. സി​നി ഷി​ജോ (കേ​ര​ള കോ-​എം) 12. ജ​ലീ​ൽ കു​ന്നും​പു​റം ( സ്വ​ത​ന്ത്ര​ൻ) 13. എ​ൻ.​കെ.​കു​ഞ്ഞ​മ്മ​ദ് (സി​പി​എം) 14. ഷീ​ബ ഷാ​ജി (സ്വ​ത​ന്ത്ര​ൻ) ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൂ​രാ​ച്ചു​ണ്ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ത്ഥി ദേ​വ​സ്യ കെ. ​വ​ർ​ഗീ​സ് (സ്വ​ത​ന്ത്ര​ൻ)

Tags : RJD Local News Kozhikode Nattuvishesham

Recent News

Up