x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​ഞ്ചി​റയിൽ റോ​ഡ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു


Published: January 7, 2026 01:45 AM IST | Updated: January 7, 2026 01:45 AM IST

ക​ല്ല​ഞ്ച​ിറയി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

പെ​രു​വെ​മ്പ്: റോ​ഡി​ലു​ട​നീ​ളം ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ് വാ​ഹ​നഅ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ ക​ല്ല​ഞ്ചി​റ -ചു​ങ്കം റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി. റോ​ഡി​ന്‍റെ ശോ​ച​നീ​യ​ാവ​സ്ഥ​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മ​ഴ​പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

ത​ത്ത​മം​ഗ​ലം -പാ​ല​ക്കാ​ട് ബൈ​പ്പാ​സ് എ​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത ത​ക​ർ​ന്ന​ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​വും ഉ​ണ്ടാ​യി​രു​ന്നു. പൂ​ർ​ണ​തോ​തി​ൽ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ റോ​ഡ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മെ​റ്റ​ൽ നീ​ക്കം ചെ​യ്തു വ​രി​ക​യാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വീ​തി വ​ർ​ധി​പ്പി​ച്ച് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വു​മാ​കും.

Tags : Road renovation nattuvishasham local news

Recent News

Up