x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് ന​വീ​ക​ര​ണം മെ​ല്ലെ​പ്പോ​ക്കി​ല്‍


Published: February 19, 2026 03:57 AM IST | Updated: February 19, 2026 03:57 AM IST

പു​ല്ലാ​ട് : കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ങ്ങ​ളും മെ​ല്ലെ​പ്പോ​ക്കി​ല്‍. സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കാ​ന്‍ 90 ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കേ 46.53 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തും പ​ദ്ധ​തി വി​നി​യോ​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ജ​യ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​റു​കാ​ര്‍ കൃ​ത്യ​സ​മ​യ​ത്ത് പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഒ​രു അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​റും ഒ​രു ഓ​വ​ര്‍​സി​യ​റും മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റൊ​രു ഓ​വ​ര്‍​സി​യ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി സ്ഥ​ല​ത്തി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കേ​ണ്ട അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ്ഥ​ല​ത്തി​ല്ല. മാ​ര്‍​ച്ചി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​വി​നി​യോ​ഗ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​അ​വ​സ്ഥ​യി​ല്‍ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മു​ണ്ട്.

നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം അ​ടി​യ​ന്ത​ര​മാ​യ വി​ളി​ച്ചു​ചേ​ര്‍​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​എ​സ്.​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up