x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടു​ചി​റ ഗ​വ. യൂ​പി സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യി ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബും മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പും


Published: February 23, 2026 07:17 AM IST | Updated: February 23, 2026 07:17 AM IST

ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍ കു​ട്ടി​ക​ള്‍​ക്ക് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ​മ്മാ​നി​ക്കു​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക രാ​ജി എ​സ്. നാ​യ​ര്‍ സ​മീ​പം.

ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യൂ​പി സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യി ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബും മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പും. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ക്ലാ​സ് മു​റി​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യും കു​ട്ടി​ക​ള്‍​ക്ക് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്താ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​നദ്ധത തെ​ളി​യി​ച്ച​ത്.

സ്‌​കൂ​ളി​ന്‍റെ മെ​യി​ന്‍റ​ന​ന്‍​സ് വ​ര്‍​ക്കു​ക​ള്‍ ന​ട​ത്താ​ന്‍ മ​റ്റു ഫ​ണ്ടു​ക​ള്‍ ഇ​ല്ലാ​തെ​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പ് സ്‌​കൂ​ളി​ന് കൈ​ത്താ​ങ്ങാ​യെ​ത്തി​യ​ത്.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍ കു​ട്ടി​ക​ള്‍​ക്ക് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ​മ്മാ​നി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക രാ​ജി എ​സ്. നാ​യ​ര്‍, റോ​ട്ടേ​റി​യ​ന്മാ​രാ​യ അ​ഡ്വ. ജോ​സ് ജോ​സ​ഫ്, തോ​മ​സ് കു​ഴി​വേ​ലി, എം.​യു. ബേ​ബി, മ​നു നീ​രാ​ക്ക​ല്‍, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Up