x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് റോ​ട്ട​റി ക്ല​ബ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി


Published: February 9, 2026 04:59 AM IST | Updated: February 9, 2026 04:59 AM IST

റോ​ട്ട​റി ക്ല​ബ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ൽ കൈ​മാ​റു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളി​യാ​ടി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് റോ​ട്ട​റി ക്ല​ബ് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട യു​വ​തി​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

സ്വ​ന്ത​മാ​യി കെ​ട്ടു​റ​പ്പു​ള്ള വീ​ടി​ല്ലാ​തെ യു​വ​തി​യും മ​ക്ക​ളും ബു​ദ്ധി​മു​ട്ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റോ​ട്ട​റി ക്ല​ബി​ന്‍റെ ഇ​ട​പെ​ട​ൽ. ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ബ്രൈ​സ് തോ​മ​സ്, ബേ​സി​ൽ, കേ​ണ​ൽ ത​ന്പി എ​ന്നി​വ​ർ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ൽ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​വി. മ​ത്താ​യി, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, ജ​സ്റ്റി​ൻ കെ. ​ജോ​ൺ, സി.​എം. ച​ന്ദ്ര​ൻ, ഇ.​വി. വി​ന​യ​ൻ, ആ​ർ.​വി. ര​ഞ്ജി​ത്ത്, ഐ. ​നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Up