x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ആ​ർ​ആ​ർ​ടി​ക്ക് വാ​ഹ​നം കൈ​മാ​റി


Published: November 1, 2025 05:59 AM IST | Updated: November 1, 2025 05:59 AM IST

അ​ൻ​പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​ർ​ആ​ർ ടീ​മി​ന് ല​ഭ്യ​മാ​ക്കി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ വാ​ഹ​നം പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ല​ഭ്യ​മാ​ക്കു​ന്ന​ത് 1.34 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: ജെ​എ​സ്ഡ​ബ്ല്യു ഫൗ​ണ്ടേ​ഷ​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഫ​ണ്ടി​ൽ നി​ന്ന് അ​ൻ​പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ വാ​ഹ​നം ക​ഴി​ഞ്ഞ​ദി​വ​സം എം​പി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് വെ​റ്റ​റി​ന​റി റെ​സ്പോ​ണ്‍​സ് ടീ​മി​ന് കൈ​മാ​റി.

ഇ​ത് കൂ​ടാ​തെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ്, തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ, നൈ​റ്റ് വി​ഷ​ൻ ബൈ​നോ​ക്കു​ല​റു​ക​ൾ, തെ​ർ​മ​ൽ കാ​മ​റ​ക​ൾ, കാ​മ​റ ട്രാ​പ്പു​ക​ൾ, വ​യ​ർ​ലെ​സ് സീ​റ്റു​ക​ൾ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, റി​വോ​ൾ​വിം​ഗ് ആ​ൻ​ഡ് ഹാ​ൻ​ഡ് ഹെ​ൽ​ഡ് സെ​ർ​ച്ച് ലൈ​റ്റു​ക​ൾ, പോ​ർ​ട്ട​ബി​ൾ എ​ക്സ് റേ ​മെ​ഷീ​ൻ, ഗ്രേ​ഡ് ബോ​ഡി സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്ന മു​റ​യ്ക്ക് ആ​ർ​ആ​ർ​ടി​ക്ക് കൈ​മാ​റും. വ​നം വ​കു​പ്പ് ന​ൽ​കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള 1.34 കോ​ടി രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ ഇ​ട​പെ​ട​ലോ​ടെ വ​നം വ​കു​പ്പി​ന് ല​ഭ്യ​മാ​കു​ന്ന​ത്. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ രാ​ധ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ അ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം ചേ​ർ​ന്ന പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ വ​നം വ​കു​പ്പി​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സി​എ​സ്ആ​ർ ഫ​ണ്ട് ല​ഭ്യ​മാ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി അ​ന്ന് യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. പി​ന്നീ​ട് ക​ഴി​ഞ്ഞ മാ​സം മു​ത്ത​ങ്ങ വ​ന്യ​മൃ​ഗ കേ​ന്ദ്ര​ത്തി​ൽ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യും ആ​ർ​ആ​ർ ടീ​മു​മാ​യി ന​ട​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​ലും പ്രി​യ​ങ്ക ഗാ​ന്ധി ഈ ​ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

Tags : RRT Local News Wayanad Nattuvishesham

Recent News

Up