x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന് അ​നു​വ​ദി​ച്ച 23.75 കോ​ടി പാ​ഴാ​ക്ക​രു​തെ​ന്ന്: പ്രി​യ​ങ്കാ ഗാ​ന്ധി എംപി


Published: February 3, 2026 08:09 AM IST | Updated: February 3, 2026 08:09 AM IST

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന് അ​നു​വ​ദി​ച്ച 23.75 കോ​ടി രൂ​പ പാ​ഴാ​ക്ക​രു​തെ​ന്നും എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ല​ഭ്യ​മാ​യ ഭൂ​മി​യി​ൽ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി എം​പി സം​സ്ഥാ​ന ആ​രോ​ഗ്യം​വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി​ക്ക് വീ​ണ്ടും ക​ത്ത് ന​ൽ​കി.

ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള​ത് ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ്. 2025 സെ​പ്റ്റം​ബ​ർ 22ന് ​ന​ട​ന്ന വ​യ​നാ​ട് ദി​ശ യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

ഈ ​ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ന്ന് 23.75 കോ​ടി രൂ​പ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 2021-2022 മു​ത​ൽ 2025-2026 വ​രെ​യാ​ണ്.

ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കാ​തെ പു​തി​യ ത​ട​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭൂ​മി​യു​ടെ അ​നു​മ​തി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന അ​ത്യാ​വ​ശ്യ​മാ​യൊ​രു സം​വി​ധാ​ന​മാ​ണെ​ന്നും. ഈ ​ആ​വ​ശ്യം എ​ത്ര​യും പെ​ട്ടെ​ന്ന് അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചാ​ൽ ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് എ​ഴു​തി​യ ക​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി സൂ​ചി​പ്പി​ക്കു​ന്നു.

Tags : nattru vishesham critical care block

Recent News

Up