x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്പി നേ​താ​വ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ചു


Published: November 22, 2025 06:37 AM IST | Updated: November 22, 2025 06:37 AM IST

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​എ​സ്പി​ക്ക് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ആ​ർ​എ​സ്പി മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും നി​ല​വി​ൽ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ജി.​ര​വീ​ന്ദ്ര​ൻ​നാ​യ​രാ​ണ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വെ​ച്ച​ത്.

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ​എ​സ്പി​ക്ക് വെ​ളി​യ​ന്നൂ​ർ വാ​ർ​ഡി​ൽ സീ​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​ർ​എ​സ്പി​യി​ലെ കെ.​മ​ണി​ക​ണ്ഠ​ൻ നാ​യ​രെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ആ​ർ​എ​സ്പി തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​നി​ടെ ധാ​ര​ണ​യ്ക്ക് വി​പ​രീ​ത​മാ​യി വെ​ളി​യ​ന്നൂ​ർ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​നെ ഏ​ക​പ​ക്ഷീ​യ​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ.​ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വെ​ച്ച​ത്.

വെ​ളി​യ​ന്നൂ​രി​ൽ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​നെ​തി​രെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ത്ഥി​യാ​യ കെ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ മ​ത്സ​രി​ക്കു​മെ​ന്ന് കെ.​ജി.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ അ​റി​യി​ച്ചു.

Tags : RSP Local News Nattuvishesham Thiruvananthapuram

Recent News

Up