തുവൂരിലെ റോഡ് സംഗമസ്ഥാനത്ത് കാഴ്ചയൊരുക്കാൻ ഡിവൈഎഫ്ഐ കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ചപ്പോൾ.
കരുവാരകുണ്ട്: തുവൂരിലെ റോഡ് സംഗമസ്ഥാനത്ത് കാഴ്ചയൊരുക്കി കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ച് മാതൃകയായി ഡിവൈഎഫ്ഐ. തുവൂർ ഭാഗത്തെ പ്രധാന പാതകൾ സംഗമിക്കുന്ന ഭാഗത്ത് അപകടഭീതി ഒഴിവാക്കാനാണ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചത്. തുവൂർ ഐലാശേരി റോഡ്, കമാനം ടിപ്പുസുൽത്താൻ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവ കൂടിച്ചേരുന്ന ഭാഗത്താണ് കണ്ണാടി സ്ഥാപിച്ചത്.
വിവിധ ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത ബ്ലൈൻഡ് സ്പോട്ടിൽ കണ്ണാടി സ്ഥാപിച്ചതിലൂടെ ഡ്രൈവർമാർക്ക് എളുപ്പത്തിൽ വാഹനങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും.
ഈ കവലയിൽ മുന്പുണ്ടായിട്ടുള്ള അപകടങ്ങൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു ഇടപെടൽ നടത്തിയത്. ഡിവൈഎഫ്ഐ റെയിൽവേ യൂണിറ്റിന്റെ കീഴിൽ നടന്ന സുരക്ഷാ കണ്ണാടി സ്ഥാപിക്കലിന് ഒന്നാം വാർഡ് മെംബർ അനീസ് നേതൃത്വം നൽകി.
Tags : Local News Nattuvishesham Malappuram